തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് പിന്നാലെയോടുന്ന സിപിഎമ്മിന് അടുത്ത തലവേദനയായി ഗവര്‍ണ്ണറുടെ ഉത്തരവ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാജ്ഭവനില്‍ നേരട്ടെത്തി വിശദീകരണം നല്‍കാന്‍ ഡിജിപ്പിക്കും ചീഫ് സെക്രട്ടറിക്കും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിറക്കി. നാളെ വൈകിട്ട് 4 മണിക്കാണ് രാജ്ഭവനിലെത്തേണ്ടത്.
മലപ്പുറം പരാമര്‍ശത്തിലുള്ള സ്വര്‍ണ്ണക്കടത്തും ഹവാല ഇടപാടുകളും അതില്‍ പറയപ്പെട്ട ദേശവിരുദ്ധ ശക്തികളും ആരെന്ന് വിശദീകരിക്കേണ്ടി വരും. വസ്തുതകള്‍ മുമ്പേ അറിഞ്ഞിട്ടും എന്ത് കൊണ്ട് അന്വേഷണമോ നടപടിയോ സ്വീകരിച്ചില്ല എന്നും വിശദീകരിക്കേണ്ടിവരും.
പരാമര്‍ശത്തില്‍ ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും സര്‍ക്കാരിന്‍റെയോ പോലീസിന്‍റെയോ ഭാഗത്ത് നിന്ന് നല്‍കപ്പെട്ടിരുന്നില്ല. ഗവര്‍ണ്ണറുടെ വിളിയോടെ ഇരുവശത്തും കെണയില്‍ കുടുങ്ങിയ പ്രതീതിയിലാണ് സര്‍ക്കാര്‍.