യു എ ഇ: രാജ്യാന്തര അധ്യാപക ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ മികച്ച അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച് യു.എ. ഇ. കിരീടവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍മക്തൂം. അധ്യാപകരുടെ സമര്‍പ്പണത്തിന്‍റെയും രാജ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ അദ്ധ്യാപകര്‍ വഹിക്കുന്ന പങ്കും സ്മരിച്ച് കൊണ്ടാണ് അദ്ധ്യാപക ദിന സമ്മാനമെന്ന രീതിയില്‍ ഒക്ടോബര്‍ 5ന് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്. 2024 ഒക്ടോബര്‍ 15 മുതല്‍ ഗോള്‍ഡന്‍ വിസക്ക് അപേക്ഷിക്കാമെന്ന് ദുബൈ വിദ്യഭ്യാസ അതോറിറ്റി നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്‍റ് അതോറിറ്റി (കെ. എച്ച്, ഡി. എ) അറിയിച്ചു. സ്‌കൂളുകള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖകളും കെ. എച്ച്, ഡി. എ. അയച്ചിട്ടുണ്ട്.
രാജ്യത്തെ നഴ്‌സറികള്‍ മുതല്‍ അന്താരാഷ്ട്ര ഉന്നത വിദ്യഭ്യാസ കേന്ദ്രങ്ങളില്‍ വരെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവും. രാജ്യത്തെ വിദ്യഭ്യാസ ശാക്തീകരണം നടപ്പിലാക്കാനും ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതിനും ഈ ദീര്‍ഘ കാല വിസ ആനുകൂല്യം ഉപകാരപ്പെടും.
അപേക്ഷക്കുള്ള മാനദണ്ഡങ്ങള്‍: അക്കാദമിക മേഖലകളില്‍ അസാമാന്യ നേട്ടങ്ങളുണ്ടാക്കിയവര്‍, നൂതന പരിഷ്‌കാരങ്ങള്‍ നടത്തിയവര്‍, കെ. എച്ച്, ഡി. എ റേറ്റിങ്ങില്‍ ഗുഡ് റേറ്റിങ്ങില്‍ മുതല്‍ മുകളില്‍ നേടിയ സ്‌കൂളുകളിലെ അധ്യാപകര്‍, അധ്യാപക മേഖലയില്‍ വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയവര്‍.