യുഎഇ: ഇറാനിയന്‍ കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാനിയന്‍ കമ്പനികള്‍ക്കുള്ള സര്‍വ്വീസ് മുഴുവനും റദ്ദാക്കി യുഎഇ. സെപ്തംബര്‍ 24 മുതല്‍ ഇറാനില്‍ നിന്ന് യുഎഇയിലേക്കോ തിരിച്ച് ഇറാനിലേക്കോ വിമാന സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജനറല്‍ സിവല്‍ ഏവിയേന്‍ അതോറിറ്റി അറിയിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഈ നടപടി തുടരുമെന്നാണ് യുഎഇ അറിയിച്ചത്. അതേ സമയം ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ഇറാന് പ്രതികരിച്ചിട്ടില്ല. പക്ഷേ ന്യുയോര്‍ക്കില്‍ നടന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഇറാന് പ്രസിഡണ്ട് അവരുടെ നയം വ്യക്തമാക്കിയിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തിന് എത്ര രാജ്യങ്ങള്‍ പിന്തുടരുമെന്നതാണ് ലോകം ഉറ്റു നോക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഇറാനെതിരെ വ്യോമ ഉപരോധം തീര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയത്. അനുകൂലിക്കാത്ത രാജ്യങ്ങള്‍ക്കെതിരെയും വിദേശ കമ്പനികള്‍ക്കെതിരെയും ഉപരോധമേര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.