By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: തെക്കില്‍ പോളിംഗ് സജീവം; വടക്കില്‍ കലാശക്കൊട്ടിനൊരുങ്ങി പ്രവര്‍ത്തകര്‍, ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടിക്കൊരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > തെക്കില്‍ പോളിംഗ് സജീവം; വടക്കില്‍ കലാശക്കൊട്ടിനൊരുങ്ങി പ്രവര്‍ത്തകര്‍, ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടിക്കൊരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്‍
IndiaKerala

തെക്കില്‍ പോളിംഗ് സജീവം; വടക്കില്‍ കലാശക്കൊട്ടിനൊരുങ്ങി പ്രവര്‍ത്തകര്‍, ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടിക്കൊരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

vishwalokam.com@gmail.com
Last updated: 2025/12/09 at 10:45 AM
vishwalokam.com@gmail.com
Share
2 Min Read
SHARE

തിരുവന്തപുരം: കേരളം തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ചൂടില്‍ സജീവമായി നിലകൊള്ളുന്നു. തെക്കില്‍ ഇന്ന് ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങിയപ്പോള്‍ വടക്കിലിന്ന് പ്രവര്‍ത്തകര്‍ക്ക് കലാശക്കൊട്ടാണ്. ഇതിനിടെയാണ് വിവാദ പോസ്റ്റുമായി ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ രംഗത്തുവന്നത്. പെരുമാറ്റച്ചട്ട ലംഘനമെന്നാരോപിച്ച് ഇരു വിഭാഗവും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. നടപടിയെടുക്കുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി.

തദ്ദേശ തെരെഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ശരാശരി 51 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പടുത്തിയിരിക്കുന്നത് ആലപ്പുഴ ജില്ലയിലും (50.02%) ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് തിരുവനന്തപുരത്തുമാണ് (43.54%). മറ്റു ജില്ലകളുടെ പോളിംഗ് നില: കൊല്ലം (47.31%), പത്തനംതിട്ട (46.08%), കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01) എന്നിങ്ങനെയാണ്.

ഏഴു ജില്ലകളില്‍ ഇന്ന് പോളിംഗ് നടക്കുന്നത് 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്. ഇതില്‍ 471 ഗ്രാമപഞ്ചായത്തുകളും, 75 ബ്ലോക്ക് പഞ്ചായത്തുകളും, 7 ജില്ലാ പഞ്ചായത്തുകളും, 39 മുനിസിപ്പാലിറ്റികളും, 3 കോര്‍പ്പനേഷുകളും ഉള്‍പ്പെടുന്നു. 15432 പോളിങ് സ്‌റ്റേഷനുകളാണ് നിലവിലുള്ളത് ഇതില്‍ 480 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രണ്ടാംഘട്ട തെരെഞ്ഞെടുപ്പിനൊരുങ്ങുന്ന ഏഴു ജില്ലകളില്‍ ഇന്ന് കലാശക്കൊട്ടാണ്. ഏഴു ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും സംഗമിക്കുക. പോലീസിന്‍റെ കനത്ത ജാഗ്രത വലയത്തിലാണ് കലാശക്കൊട്ട് നടക്കുക. ഡിസംബർ 11ന് തെരെഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് കലാശക്കൊട്ടും നാളെ നിശബ്ദ പ്രചരണവും നടക്കുക.

ഇതിനിടെ മുന്‍ ഡിജിപിയും തിരുവന്തപുരം ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ആര്‍ ശ്രീലേഖയുടെ പ്രീപോള്‍ സര്‍വേ പോസ്റ്റ് വലിയ വിവാദത്തിലേക്ക് കൊണ്ടെത്തിച്ചു. പോസ്റ്റ് വൈറലായതോടെ സിപിഎമ്മും കോണ്‍ഗ്രസും തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും സൈബര്‍ പോലീസിന് പരാതി നല്‍കുകയും ചെയ്തു. പോസ്റ്റ് വിവാദമായതോടെ അദ്ദേഹം അത് ഡിലീറ്റ് ചെയ്തു. പക്ഷേ പോസ്റ്റ് ഗൗരവമുള്ളതാണെന്നും കമ്മീഷന്‍ മുന്നോട്ടുവെച്ച നിയമത്തിനെതിരെയുള്ള ലംഘനമാണിതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതിനെതിരെ നടപടി കൈകൊള്ളുമെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുമെന്ന സര്‍വ്വേ ഫലമാണ് ശ്രീലേഖ ഫൈസ്ബുക്കില്‍ പങ്കുവെച്ചത്.

You Might Also Like

കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍

ചരിത്രമെഴുതി അഡ്വ. ഫാത്വിമ തഹ്ലിയ, മുസ്ലിം ലീഗിന്‍റെ ആദ്യ വനിത എം എല്‍ എ

ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്

യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 10 ലക്ഷം നല്‍കിയ പിതാവിന്‍റെ മകന് ലഭിച്ചത് 720ല്‍ 107 മാര്‍ക്ക്, മുഖ്യസൂത്രധാരന്‍ പിടിയില്‍

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com December 9, 2025 December 9, 2025
Share This Article
Facebook Twitter Copy Link Print
Previous News ഇനി രണ്ട് മണിക്കൂറില്‍ റിയാദില്‍ നിന്ന് ദോഹയിലേക്ക്; ഖത്തര്‍-സഊദി അതിവേഗ ട്രയിനിന് അംഗീകാരം, കരാറില്‍ ഒപ്പു വെച്ച് ഖത്തര്‍-സഊദി പ്രതിനിധികള്‍
Next News യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന സമയത്തില്‍ മാറ്റം, 2026 ജനവരി 2 മുതല്‍ 12.45ന് ജുമുഅ, ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ ഔഖാഫ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കര്‍ണ്ണാടകയെ കണ്ണീരിലാഴ്ത്തി എട്ട് പേരുടെ മുങ്ങിമരണം, മരണപ്പെട്ടവരില്‍ ഏഴ് പേര്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍
India Internaltional May 24, 2026
ചരിത്രമെഴുതി അഡ്വ. ഫാത്വിമ തഹ്ലിയ, മുസ്ലിം ലീഗിന്‍റെ ആദ്യ വനിത എം എല്‍ എ
India Internaltional Kerala May 21, 2026
ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്
India Internaltional Kerala May 18, 2026
യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ
Education Health Internaltional Kerala May 17, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?