ഏഴ് പ്രധാനമന്ത്രിമാര്‍ക്ക് സേവനമനുഷ്ടിച്ച സാമ്പത്തിക വിദഗ്ദന്‍
രണ്ട് തവണ പ്രധാനമന്ത്രി പഥം അലങ്കരിച്ചു
സംസ്‌കാരം ഇന്ന് വൈകുന്നേരം
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ദനും തുടര്‍ച്ചയായി കോണ്‍ഗ്രസിന്‍റെ രണ്ട് ഭരണത്തില്‍ പ്രധാനമന്ത്രിയുമായ ഡോ.മന്‍മോഹന്‍ സിങ് യാത്രയായി. രാജ്യത്തിന് സാമ്പത്തീകമായി ഏറെ പുരോഗമനമര്‍പ്പിച്ച നേതാവും കൂടിയായിരുന്നു അദ്ദേഹം. ഇന്നലെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ രാത്രി ഇന്ത്യന്‍ സമയം രാത്രി 9.51നായിരുന്നു അന്ത്യം. ഇന്ന് എ.ഐ.സി.സി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും
ഏഴ് പ്രധാനമന്ത്രിമാരുടെ കീഴില്‍ അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. 1972ല്‍ തുടങ്ങിയ രാജ്യത്തെ സാമ്പത്തീക സേവനം തന്‍റെ പ്രധാനമന്ത്രി പദം ഒഴിയുന്നത് വരെയുണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തെ വേറിട്ടവനാക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ നരസിംഹ റാവുവരെയുള്ള പ്രധാന്ത്രിമാര്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹം രാജ്യത്തിന് സേവനമനുഷ്ടിച്ചത്. യു.പി.എ സര്‍ക്കാരിന്‍റെ രണ്ട് ഊഴങ്ങളില്‍ രാജ്യത്തെ പ്രധാനമന്ത്രിയായി സേവനമനുഷ്ടിച്ചു.
രാജ്യം സാമ്പത്തീകമായി ഏറെ പ്രതിസന്ധി കൊണ്ട 1991-1996 കാലഘട്ടങ്ങളില്‍ നരസിംഹറാവുവിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം എല്ലാ വിമര്‍ശനങ്ങളെയും മറികടന്ന് അദ്ദേഹം രാജ്യത്തെ ധനമന്ത്രി പഥം ഏറ്റെടുത്തു. അത്ഭുതകരമായ രണ്ട് ബജറ്റുകളായിരുന്നു പിന്നീട്. നാണ്യപ്പെരുപ്പം 18 ശതമാനം താഴ്ന്നിരുന്ന രാജ്യത്തിന് രണ്ട് വര്‍ഷം കൊണ്ട് വിദേശ നാണ്യ നിക്ഷേപം പന്ത്രണ്ടു മടങ്ങാക്കി മാറ്റി. ലോക രാജ്യങ്ങള്‍ സാമ്പത്തീക പ്രതിസന്ധി നേരിട്ട കാലഘട്ടത്തില്‍ തലയുയര്‍ത്തി നിന്ന അപൂര്‍വ്വ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ കാരണം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങായിരുന്നു. ലോക രാജ്യങ്ങള്‍ക്ക് സാമ്പത്തീക പ്രതിസന്ധയില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ഉപദേശം നല്‍കി. എല്ലാ രാജ്യവും അദ്ദേഹത്തെ ശ്രദ്ധയോടെ കേട്ടു.
ഏറ്റവും വിദ്യാസമ്പന്നായ പ്രധാനമന്ത്രിയും കൂടിയായിരുന്നു അദ്ദേഹം. ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ നിന്നായിരുന്നു അദ്ദേഹം തന്‍റെ സാമ്പത്തീക റസര്‍ച്ച് പൂര്‍ത്തിയാക്കിയത്. അത് കൊണ്ട് തന്നെ പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കേംബ്രിജ് സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൂടിയായിരുന്നു അദ്ദേഹം. പ്രത്യേക സ്‌കോളര്‍ഷിപ്പോടു കൂടെയായിരുന്നു അദ്ദേഹം അവിടെ തന്‍റെ ബിരുദാനന്തര ബിരുദം പഠനം പൂര്‍ത്തിയാക്കിയത്.
അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന കേന്ദ്രമന്ത്രിസഭയുടെ അടിയന്തിര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെയും കേരളത്തില്‍ മുസ്ലിം ലീഗിന്‍റെയും മുഴുവന്‍ പരിപാടികളും ഇന്ന് മാറ്റിവെച്ചു.
സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ തന്‍റെ സ്ഥാനത്തിരുന്ന് ത്യാഗം ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അദ്ദേഹം സമര്‍പ്പിച്ച സേവനവും നിസ്വാര്‍ത്ഥമായ രാഷ്ട്രീയ ജീവിതവുമക്കൊക്കെ വിസ്മരിക്കാനാവാത്തതാണെന്ന് രാഷ്ട്രപടി ദ്രൗപതി മുര്‍മു അനുശോചന കുറിപ്പില്‍ അറിയിച്ചു. തന്‍റെ വഴികാട്ടിയെയാണ് നഷ്ടപ്പെട്ടതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ത്‌ന്‍റെ സോഷ്യല്‍ മീഡിയ വാളില്‍ കുറിച്ചു.