മരണം ഡിസംബര്‍ 25ന്
അന്ത്യകര്‍മ്മങ്ങളില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തു
ടോക്കിയോ: ഒരു കാലത്ത് എന്നല്ല ഇന്നും ജനങ്ങളുടെ ഇഷ്ട കാറാണ് മാരുതി 800, പലരും കാറോടിക്കാന്‍ പഠിച്ചതും ഇതേ കാറിലാവും. പലര്‍ക്കും അതിന്‍റെ ഉപജ്ഞാവിനെ കേട്ടിട്ടുണ്ടാവില്ല. ജപ്പാന്‍കാരനായ ഒസാമു സുസുക്കി. അദ്ദേഹത്തിന്‍റെ മരണവാര്‍ത്തയാണ് ഇന്ന് കാറിഷ്ടക്കാരെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.
സുസുക്കിയുടെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി ഡിസംബര്‍ 25ന് ഈ ലോകത്തോട് വിടപറഞ്ഞതായി അദ്ദേഹത്തിന്‍റെ കുടുംബം അറിയിച്ചു. സംസ്‌കാര ചടങ്ങുകള്‍ സ്വകാര്യമായത് കൊണ്ട് കുടുംബങ്ങള്‍ മാത്രം പങ്കെടുത്തിരുന്നുള്ളു. 94 വയസ്സായിരുന്നു പ്രായം. അര്‍ബുദ ബാധിതനായി ആശുപത്രിയിലായിരുന്നു.
40 വര്‍ഷക്കാലമായിരുന്നു അദ്ദേഹം സുസുക്കിയെ നയിച്ചത്. 2021ലായിരുന്നു കമ്പനിയുടെ ചെയര്‍മാന്‍ പദവി തന്‍റെ മകന്‍ തെഷിഹിറോ സുസുക്കിക്ക് കൈമാറി പടിയിറങ്ങിയത്. ചെറുകാറുകളുടെ സുല്‍ത്താനായിരുന്നു അദ്ദേഹം. ആ കാലഘട്ടത്തിലായിരുന്നു സുസുക്കി ചെറു കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓള്‍ട്ടോയില്‍ നിന്നായിരുന്നു മാരുതി 800ന്‍റെ പിറവി. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് ഇന്ത്യയില്‍ സ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് മാരുതി 800ന്‍റെ പിറവി.
1958ലാണ് സുസുക്കി മോട്ടര്‍ കോര്‍പറേഷനില്‍ അദ്ദേഹം ജോലി ആരംഭിക്കുന്നത്. 1963ല്‍ ഡയറക്ടറായി, 1978ല്‍ അദ്ദേഹം കമ്പനിയുടെ പ്രസിഡണ്ട് സ്ഥാനത്തെത്തി. 2000ല്‍ അദ്ദേഹം ചെയര്‍മാനാവുകയും ചെയ്തു. 2021 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചെയ്തു.