കൊച്ചി: രാവിലെ മുതല്‍ ഏറെ വിവാദപരമായ റൈഡിനൊടുവില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോയെ പോലീസ് ഉടന്‍ അറസ്റ്റ് ചെയ്തേക്കും. റിപ്പോര്‍ട്ടര്‍ ചാനല്‍ ആസ്ഥാനത്തും അദ്ദേഹത്തിന്റെ വീട്ടിലും നടന്ന റൈഡില്‍ കറന്‍സികളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏത് തരത്തിലാണ് കേസ് ഫയല്‍ ചെയ്യുക എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാട് കേസിലാണ് അന്വേഷണവും പരിശോധനയും നടത്തിയിരിക്കുന്നത്.
റൈഡില്‍ 67 ലിറ്റര്‍ വിദേശ മദ്യം, 6400 യുഎസ് ഡോളര്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, യുഎഇ, ഘാന, കോംഗോ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ കറന്‍സികള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.
നിലവില്‍ രണ്ട് കേസുകളാണ് ആന്റോയ്ക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. അതിലൊന്ന് വിദേശ മദ്യം കയ്യില്‍ സൂക്ഷിച്ചുവെന്നതാണ്. മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണമാണ് രണ്ടാമത്തെ കേസ്. വിദേശ മദ്യവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് രേഖപ്പെടുത്താമെന്ന് എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
റൈഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ആന്റോയ്ക്കും അജ്ഞാതരായ രണ്ടുപേര്‍ക്കുമെതിരെ സൈബര്‍ ഫോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.