യു എ ഇ: പ്രവാചക ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തെ സര്‍ക്കാര്‍ മേഖലയ്ക്ക് പൊതു അവധി പ്രഖ്യാപിച്ച് യു. എ. ഇ, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമണ്‍ റിസോഴ്സാണ് അവധി പ്രഖ്യാപിച്ചത്.
സർക്കാർ ജീവനക്കാർക്ക് സെപ്തംബർ 15 ഞായറാഴ്ച്ചയാണ് അവധി നല്‍കിയിരിക്കുന്നത്. സ്വകാര്യ മേഖലയ്ക്കും അന്നേ ദിവസം തന്നെയായിരിക്കും അവധിയുണ്ടാവുക എന്നാണ് കരുതപ്പെടുന്നത്. അതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.. ഞായറാഴ്ച്ച അധിക സ്വകാര്യ-സർക്കാർ മേഖലയ്ക്കും അവധിയായിതിനാല്‍ ലീവില്‍ പുതുമയില്ലെന്ന തോന്നല്‍ പലർക്കുമുണ്ട്..
അറബി കലണ്ടർ പ്രകാരം മൂന്നാം മാസം റബീഉല്‍ അവ്വല്‍ 12നാണ് പ്രവാചക ജന്മദിനം ലോക രാജ്യങ്ങള്‍ ആഘോഷിച്ച് വരുന്നത്. പ്രവാചകന്‍റെ 1499ാം ജന്മദിനമാണ് ഈ വർഷം ആഘോഷിക്കപ്പെടുന്നത്.
അടുത്ത പൊതു അവധി രാജ്യത്തിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ചായിരിക്കും ലഭിക്കുക. ഡിസംബർ 2,3 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ അവധി ലഭിക്കുന്നതോടെ നീണ്ട 4 ദിവസത്തെ അവധിയായിരിക്കും അന്ന് ലഭ്യമാവുക.