തിരുവനന്തപുരം: തലസ്ഥാനത്ത് കുടിവെള്ളമില്ലാത്ത നാല് ദിനങ്ങള്‍ക്ക് രാത്രിയോടെ പരിഹാരമായി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി റോഷ് അഗസ്റ്റിനും കടകംപള്ളി സുരേന്ദ്രനും.
പ്രധാന പൈപ്പ് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലിയാണ് വെള്ളമില്ലാത്ത അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്. തിരുവനന്തപുരം നാഗര്‍ കോവില്‍ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ജഗതി സി ഐ ടി റോഡിലുള്ള പ്രധാന പൈപ്പാണ് മാറ്റി സ്ഥാപിച്ചത്. റയില്‍വേയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു ഇതിന് തയ്യാറാവേണ്ടി വന്നത്.
48 മണക്കൂറിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷയോടെ തുടങ്ങിയ ജോലി കഴിയാന്‍ നാല് ദിവസം വേണ്ടി വന്നു. അപ്രതീക്ഷിത ലീക്കും തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലുമൊക്കെയാണ് ഇത്രയും മണിക്കൂറുകള്‍ പണി നീളാന്‍ കാരണമായിത്തീര്‍ന്നത്. പ്രശ്‌നത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് മന്ത്രിമാരും എം എല്‍ മാരും തലസ്ഥാന നഗരിയില്‍ മുഴു സമയമുണ്ടായിരുന്നു.
ഇന്ന് രാത്രിയോടെയാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമായത്. പണി മുഴുവനും പൂര്‍ത്തിയാക്കി കുടിവെള്ളം പുനര്‍സ്ഥാപിക്കുകയായിരുന്നു. ഔദ്യോഗികമായി മേയര്‍ ആര്യാ രാജേന്ദ്രന്‍ കുടിവെള്ള പുനര്‍സ്ഥാപിച്ച കാര്യം അറിയിക്കുകയും ചെയ്തു. അതോടെ നാല് ദിവസത്തെ നെട്ടോട്ടത്തിന് പരിഹാരമായി. മുഴു സമയം പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.