ന്യുയോര്‍ക്ക്: ലോകം ഇമവെട്ടാതെ വീക്ഷിച്ച മത്സരത്തില്‍ ലോക മുന്‍ ചാംപ്യനെ 27 വയസ്സുകാരന്‍ ജേക്ക് പോള്‍ ഇടിച്ചിട്ടു. 19 വര്‍ഷത്തിന് ശേഷം 58ാം വയസ്സില്‍ ബോക്‌സിംഗ് റിങിലേക്ക് മടങ്ങിയെത്തിയ മൈക്ക് ടൈസണ്‍ അനാരോഗ്യത്തിന്‍റെയും പ്രായത്തിന്‍റെയും അവശതകള്‍ വിനയായി. തന്‍റെ കരിയറിലെ ഏറ്റവും മികച്ച മത്സരമാണിതെന്ന് ജേക്ക് പോള്‍ മത്സര ശേഷം പറഞ്ഞു.
എട്ട് റൗണ്ട് നീണ്ട പോരാട്ടം 79-73 എന്ന സ്‌കോറിലായിരുന്നു സമാപിച്ചത്. ടേക്‌സാസിലെ എ.ടി. ആന്‍ഡി ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം അരങ്ങേറിയത്. നെറ്റ്ഫ്‌ളിക്‌സാണ് മത്സരത്തിന്റെ ലൈവ് സംപ്രേഷണം ചെയ്തിരുന്നത്. ശക്തമായ പോരാട്ടമായിരുന്നു തുടക്കത്തിലെങ്കിലും പ്രായത്തിന്‍റെ അവശതകളാണ് മത്സരം അവസാനിപ്പിച്ചത്. എട്ട് റൗണ്ട് പിന്നിട്ടപ്പോഴേക്കും ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ജൂലൈ ഏഴിനായിരുന്നു ആദ്യം മത്സരം നിശ്ചയിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നം കാരണം ടൈസണ്‍ ആശുപത്രിയിലായിരുന്നു. ഫിറ്റ്‌നസ് സെര്‍ട്ടിഫിക്കേറ്റ് കിട്ടാത്തതാണ് മത്സരം ഇത്രയും നീണ്ടത്. 2005ലായിരുന്നു മൈക്ക് ടൈസന്‍റെ കരിയറിലെ അവസാന മത്സരം നടന്നിരുന്നത്. പിന്നീട് 2020ല്‍ ഒരു പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തിരുന്നു.