പാലക്കാട്: ആവേശം അലതല്ലി പരസ്യ പ്രചരണത്തിന് പാലക്കാട് ഇന്ന് കൊടിയിറങ്ങി. ത്രികോണ മത്സരം നടക്കുന്ന പാലക്കാട് നിയമസഭ ഉപതെരെഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടില്‍ മൂവര്‍ പാര്‍ട്ടിയും ഇഞ്ചോടിഞ്ച് ആവേശത്തിലായിരുന്നു. ഉച്ച മുതല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ വൈകുന്നേരത്തോടെ പരിസമാപിക്കുകയായിരുന്നു. നാളെ നിശബ്ദ പ്രചരണം. ഒരു മാസത്തെ പ്രചരണത്തിന് നാളത്തോടെ അവസാനമാവും.
വൈകുന്നരേം 6.30 വെരെയായിരുന്നു എല്ലാ പാര്‍ട്ടിക്കും സമയം അനുവദിച്ചിരുന്നത്. കലാശക്കൊട്ടായിരുന്നത് കാരണം തന്നെ ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടിലും, എല്‍.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിനും ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറും കൂടെ ആയിരക്കണക്കിന് പ്രവര്‍ത്തകരും അവസാന പ്രചരണത്തില്‍ പങ്കെടുത്തു. മൂന്ന് ഭാഗത്തും രാഷ്ട്രീയ നേതാക്കന്മാരും അണി നിരന്നു.
മറ്റെന്നാള്‍ തെരെഞ്ഞെടുപ്പ് നടക്കുമെങ്കിലും വിധിയറിയാന്‍ പിന്നെയും മൂന്ന് ദിവസം കൂടി കാത്തിരിക്കണം.