കോഴിക്കോട്: ഇനിയാര്‍ക്കും ഇത് പോലെ സംഭവിക്കരുതെന്ന് ആദ്യാപേക്ഷ- ക്യാമറകള്‍ക്കും മേലെ മനുഷ്യത്വമുണ്ടാവട്ടേ എന്ന് പ്രത്യാശിക്കുന്നു. പിടഞ്ഞു വീഴുന്ന ജീവന് മുന്നില്‍ ക്യാമറയുമായി നോക്കിനില്‍ക്കാനുള്ള അവസ്ഥയെ മനുഷ്യത്വ മരവിച്ച ക്രൂരതയെന്ന് മാത്രം വിളിക്കുന്നു.
കോഴിക്കോട് ദേശീയ പാതയില്‍ സംഭവിച്ച കാര്‍ അപകടത്തില്‍ റോഡിലേക്ക് തെറിച്ച് വീണ 18 കാരന്‍ ചോരവാര്‍ന്ന് മരിച്ചു. ദേശീയ പാത ബൈപ്പാസിലെ കോരപ്പുഴ പാലത്തിന് തൊട്ടടുത്ത് വെച്ചാണ് കാറിടിച്ച് അപകടമുണ്ടായത്. ചോമഞ്ചേരി കാപ്പാട് റെയിഷാസില്‍ ഫൈസല്‍ അഹമ്മദിന്‍റെ മകന്‍ ഫര്‍സീന്‍ അഹമ്മദ് ആണ് അപകടത്തില്‍ മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഫര്‍സീന്‍ 25 മിനുറ്റോളം റോഡില്‍ ചോരവാര്‍ന്നാണ് മരിച്ചത്.
അതേ സമയം ദേശീയ പാതയിലൂടെ ഒട്ടേറ വാഹനങ്ങള്‍ കടന്നു പോയെങ്കിലും ആരും നിര്‍ത്തി സഹായിക്കാനോ അതിനുള്ള സാഹചര്യമൊരുക്കാനോ തയ്യാറായില്ല. ഇതേ സമയം പലരും അപകടത്തിന്‍റെ ദൃശ്യം റോഡില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇവരും കുട്ടിയെ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചില്ല.
അത്തോളിയിലെ ദന്താശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയിലാണ് അപകടമുണ്ടായത്. ഫര്‍സീന്‍ സഞ്ചരിച്ച ബൈക്കിലേക്ക് കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഫര്‍സീന്‍ തെറിച്ച് വീണത് മറ്റൊരു കാറിനടിയിലേക്കായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
അവിടെയുണ്ടായിരുന്നു തൊഴിലാളികളും ചില ജീവനക്കാരും അറിയിച്ചതിനെ തുടര്‍ന്ന് വൈകിയാണ് ആംബുലന്‍സും സംഭവസ്ഥലത്തെത്തിയ്. ആംബുലന്‍സെത്തി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ കുറിച്ചുള്ള അന്വേഷണം നടന്നു വരുന്നു.കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.