വത്തിക്കാന്‍ സിറ്റി: മൂന്ന് ദിവസത്തെ കാത്തിനരിപ്പിനൊടുവില്‍ കത്തോലിക്ക സഭയ്ക്ക് പുതിയ ഇടയന്‍ വന്നു. യുഎസില്‍ നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റയാണ് പുതിയ മാര്‍പ്പാപ്പയായി തെരെഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അമേരിക്കക്കാരന്‍ ഈ സ്ഥാനത്തെത്തുന്നത്. ഇദ്ദേഹം ഇനി ലിയോ പതിനാലാമാന്‍ എന്ന പേരില്‍ അറിയപ്പെടും. കോണ്‍ക്ലേവ് നടക്കുന്ന സിസ്റ്റീന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നതോടെയാണ് പുതിയ മാര്‍പ്പാപ്പയെ തെരെഞ്ഞെടുത്ത വിവരം സ്ഥിരീകരിക്കപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദിവസമായി കറുത്ത പുക ഉയര്‍ന്നതോടെ വിശ്വാസികള്‍ നിരാശരായിരുന്നു. കോണ്‍ക്ലേവില്‍ തീരുമാനമാവാത്തതാണ് കറുത്ത പുക ഉയരാനുണ്ടായ കാരണം. പക്ഷേ മൂന്നാം ദിനം നടന്ന തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍പ്പാപ്പയെ തെരെഞ്ഞെടുക്കുകയായിരുന്നു. സ്ഥാന വസ്ത്രങ്ങള്‍ അണിഞ്ഞ് അദ്ദഹം സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിവാദ്യം ചെയ്തു.
വോട്ടവകാശമുള്ള 133 കര്‍ദിള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നത്. അതില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലാണ് ഈ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കക. ചുരുങ്ങിയത് 89 വോട്ടുകള്‍ നേടിയാലേ ഈ സ്ഥാനത്തെത്തുകയുള്ളു. ഇന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ ഈ വോട്ടിംഗ് നേടി അദ്ദേഹം വിജയിക്കുകയായിരുന്നു.