വാഷിങ്ടണ്‍: പുതുവർഷാരംഭത്തിന്‍റെ ആഘോഷത്തിനിടെ അമേരിക്കയിലെ ന്യു ഓര്‍ലിയന്‍സില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ലാസ് വെഗാസില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപിന്‍റെ ഹോട്ടലിന് മുന്നില്‍ ടെസ്ല സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു. ഓര്‍ലിയന്‍സില്‍ ജനക്കൂട്ടത്തിനടയിലേക്ക് ട്രക്ക് പാഞ്ഞ് കയറ്റി ആക്രമണം നടത്തിയതില്‍ 15 പേര്‍ മരണപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടെസ്ല ട്രക്ക് പൊട്ടിത്തെറിയില്‍ ഒരാള്‍ മരണപ്പെടുകയും രണ്ട് 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് ആക്രമണവും തമ്മില്‍ ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
ന്യൂ ഓര്‍ലിയന്‍സിലെ അക്രമണം നടത്തിയത് യു.എസ്. പൗരനും മുന്‍ സൈനീക ഉദ്യോഗസ്ഥനായ ഷംസുദ്ദീന്‍ ജബ്ബാറാണെന്ന് കണ്ടെത്തി. അയാളെ സംഭവ സ്ഥലത്ത് തന്നെ പോലീസ് ഷൂട്ട് ചെയ്തു. ഇയാള്‍ നിലവില്‍ റിയല്‍ എസ്‌റ്റേറ്റ് ജീവനക്കാരനാണെന്നും പോലീസ് പറഞ്ഞു. അക്രമണത്തിന് ഉപയോഗിച്ച വാഹനത്തില്‍ നിന്ന് .ഐ.എസ് പതാകയും കണ്ടെത്തിയിട്ടുണ്ട്. 2002ലും 2005ലും ഇയാള്‍ക്കെതിരെ വാലിഡല്ലാത്ത ലൈസന്‍സുമായി വാഹനമോടിച്ചതിന് കേസ് ഫയല്‍ ചെയ്തിരുന്നു. അക്രമണത്തിന് പിന്നിലെ കാരണവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
ലാസ് വെഗാസിലെ ടെസ്ല സൈബർ ട്രെക്ക് പോട്ടിത്തെറിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. പാര്‍ക്ക് ചെയത് ട്രക്കാണ് പെട്ടിത്തെറിച്ചിട്ടുള്ളത്. സംഭവത്തിന് പിന്നാലെ ഹോട്ടലിലുണ്ടായ താമസക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.
ട്രക്കിനകത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് പറഞ്ഞു. ”ഇത് ആദ്യ സംഭവമാണെന്നും മാരകമായ സ്‌ഫോടക വസ്തുക്കളാണ് ട്രക്കിനകത്ത് കണ്ടെത്തിയതെന്നും ഇത് ട്രക്ക് നിര്‍മ്മാണവുമായി ബന്ധമില്ലെന്നും” അദ്ദേഹം എക്‌സില്‍ വ്യക്തമാക്കി.