മോസ്‌കോ: നീണ്ട കാലത്തെ രാജവാഴ്ച്ച അവസാനിപ്പിച്ച് നാടുവിടേണ്ടി വന്ന സിറിയന്‍ മുന്‍ പ്രസിഡണ്ട് ബശാറുല്‍ അസദിന് റഷ്യയില്‍ വിഷമേറ്റതായി റിപ്പോര്‍ട്ട്. കൊലാപതക ശ്രമമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത് റഷ്യന്‍ മുന്‍ ചാരന്‍റെ എക്സ് അക്കൗണ്ടായ ജനറല്‍ എസ.വി.ആറാണ്.
റിപ്പോര്‍ട്ടിന്‍റെ പൂർണ്ണ രൂപം. ”ഞായറാഴ്ച്ച വൈകുന്നേരം അസദിന് നേരെ ഒരു വധശ്രമം നടന്നു. അദ്ദേഹം സുരക്ഷ ഉദ്യഗസ്ഥരെ വിളിച്ച് ശാരീരിക അസ്വസ്ഥതയും ശ്വാസ പ്രശ്‌നവും നേരിടുന്നതായി അറിയിച്ചു. മെഡിക്കല്‍ സഹായം വേണമെന്നും ആവശ്യപ്പെട്ടു. ഉടനെ തന്നെ ചുമയും ശ്വാസം മുട്ടലും കൂടിവന്നു. ഇപ്പോഴും അദ്ദേഹത്തിന്‍റെ ശ്വാസ പ്രശനം സാധാരണ നിലയിലേക്ക് മാറിയിട്ടില്ല. ഇതിന് പുറമെ തലവേദനയും ഉദരവേദനയും കൂടെ അദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ട്’.
തിങ്കളാഴ്ച്ചയോടെ നേരിയ പുരോഗതിയുണ്ടായിരുന്നു. പരിശോധന ഫലം പറയുന്നത് അദ്ദേഹത്തിന്‍റെ ശരീരത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ കാണാന്‍ സാധിച്ചുവെന്നാണ്. നിലവില്‍ റഷ്യയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ തന്നെ വിശ്രമത്തിലാണ്.
സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. റഷ്യന്‍ പ്രസിഡണ്ട് ഈ കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.