ന്യൂഡല്‍ഹി: ഇരു രാജ്യങ്ങളുടെ അനിശ്ചതത്വം തുടരുന്നു. ഏത് സമയത്തും എന്തും പ്രതീക്ഷിക്കാവുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രധാനമന്ത്രി പൂർണ്ണ സമ്മതം നല്‍കിയിരുന്നു. പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്കുള്ള അനുമതിയും കൂടി ഇന്ന് ഇന്ത്യ നിഷേദിച്ചു. ഇനി പാക്കിസ്ഥാന്‍ സൈനീക, യാത്ര വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ പറക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം പാക്കിസ്ഥാന്‍ വഴിയെത്തുന്ന വിദേശ വിമാന സര്‍വ്വീസുകള്‍ക്ക് ഈ വിലക്ക് ബാധകമാവുകയില്ല
അഞ്ച് ദിവസം മുമ്പായിരുന്നു ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചത്. ഇന്നായിരുന്നു ഇന്ത്യയുടെ മറുപടി. തെക്കന്‍-തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ കടന്നാണ് പാക്കിസ്ഥാന്‍ വിമാനങ്ങള്‍ പറക്കാറുള്ളത്. ഇതോടെ പാക്കിസ്ഥാന് ഈ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്ക് മറ്റു വഴി തേടേണ്ടി വരും.
അതേ സമയം അതിര്‍ത്തികളില്‍ നടക്കുന്ന പ്രകോപനമില്ലാതെയുള്ള വെടിവെയ്പ്പ പാക്കിസ്ഥാന്‍ നിര്‍ത്തണമെന്ന് ഇന്ത്യ താക്കീത് നല്‍കി. പഹല്‍ഗാം ആക്രമണത്തിന് ശേഷം തുടര്‍ച്ചയായി നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടവെയ്പ്പ് നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇത് രാജ്യാന്തര അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്നും ഇന്ത്യ ആരോപിച്ചിട്ടുണ്ട്.