പാരിസ്: ടോക്കിയോയില്‍ ബാക്കി വെച്ചത് പാരിസില്‍ തുടരുകയാണ് ഇന്ത്യയുടെ അഭിമാന താരങ്ങള്‍. പാരിസിലെ പാരാലിംപ്ക്‌സില്‍ മെഡല്‍ നേട്ടവുമായി ഇന്ത്യ കുതിക്കുകായണ്. നാല് സ്വര്‍ണ്ണമടക്കം 22 മെഡലുകളുമായി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ മെഡല്‍ നേട്ടവുമായി ഇന്ത്യ മുന്നേറുകയാണ്.
ഇന്ന് നടന്ന പുരുഷ വിഭാഗം വ്യക്തിഗത ഓപ്പണ്‍ അമ്പെയത്തില്‍ ഹര്‍വീന്ദര്‍ സിങ്ങ് സ്വര്‍ണ്ണം നേടി. പോളണ്ട് താരം ലൂക്കാസ് സിസക്കിനെ 6-0ന് തകര്‍ത്താണ് ഹര്‍വീന്ദറിന്‍റെ സ്വര്‍ണ്ണ നേട്ടം. പാരാലിംപ്കിസില്‍ അമ്പെയ്ത്തില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഹര്‍വീന്ദര്‍ സ്വന്തമാക്കി.
ഇതുവരെ 4 സ്വര്‍ണ്ണവും, 8 വെള്ളിയും, 10 വെങ്കലുവുമടക്കം 22 മെഡലുകളാണ് ഇന്ത്യ നേടിയത്. ടോക്കിയോയില്‍ ഇന്ത്യ നേടിയതിനേക്കാളും മൂന്നു മെഡലുകള്‍ കൂടുതലാണ്.
ഇന്ന് നടന്ന മറ്റു മത്സരങ്ങളിലെ ഇന്ത്യന്‍ മെഡല്‍ നേട്ടം ഇങ്ങനെ: പുരുഷ വിഭാഗം ഹൈജംപില്‍ ശരത് കുമാറിന് വെള്ളി, ഇതേയിനത്തില്‍ തമിഴ്‌നാട് താരം മാരിയപ്പന്‍ തങ്കവേലുവിന് വെങ്കലം, പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ അജീത് സിങിന് വെള്ളി, ഇതേയിനത്തില്‍ സുന്ദര്‍ സിങ് ഗുര്‍ജാറിന് വെങ്കലം