പത്തനംതിട്ട: പി. വി. അന്‍വര്‍ എം. എല്‍. എയുമായുള്ള വിവാദ ഫോണ്‍കോള്‍ ചോര്‍ച്ചക്ക് പിന്നാലെ ഉത്തരവിട്ട അന്വേഷണത്തിനൊടുവില്‍ പത്തനംതിട്ട മുന്‍ ജില്ലാ പോലീസ് മേധാവി സുജിത് ദാസിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഡി. ഐ. ജി. അജിതാ ബീഗം സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറുകയും തുടര്‍ന്ന് റിപ്പോര്‍ട്ടടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കുകയും ചെയ്തത്. ശക്തമായ നടപടിക്കായിരുന്നു ശുപാര്‍ശയെങ്കിലും ആഭ്യന്തര വകുപ്പ് നിലവില്‍ സ്ഥലം മാറ്റം മാത്രമാണ് നല്‍കിയത്.
ഗുരുരതരമായ ചട്ടലംഘനമാണ് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം എസ് പിയായിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്ന് മരം മുറിച്ച് കടത്തിയെന്ന ആരോപണമായിരുന്നു അദ്ദേഹത്തിനെതിരെയുണ്ടായത്. പി. വി, അന്‍വര്‍ എം. എല്‍. എ. ഇതിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വേണ്ടി സുജിത് ദാസ് അന്‍വറിന് നല്‍കിയ ഫോണ്‍കോളാണ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിനാകെ നാണക്കേടുണ്ടാക്കിയത്.
ഫോണ്‍കോളിന്‍റെ ഉള്ളടക്കം ഇതായിരുന്നു’ താങ്കള്‍ എനിക്കൊരു സഹായം ചെയ്യണം. പോലീസില്‍ നല്‍കിയ പരാതി പിന്‍വലിക്കണം. ജീവിത കാലം മുഴുവനും താങ്കളോട് കടപ്പെട്ടവനായിരിക്കും, ഡി ജി പിയായി വിരമിക്കണമെന്നാണ് സ്വപ്നം’
സ്വര്‍ണ്ണക്കടത്തിലും കസ്റ്റംസുമായി സഹകരിച്ച് നടത്തിയ ക്രമക്കേടിലും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.