തിരുവനന്തപുരം: പീഡനാരോപണത്തെ തുടര്‍ന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനം രാജി വെച്ച രഞ്ജിത്തിന്‍റെ സ്ഥാനത്തേക്ക് പ്രേം കുമാറിന് താത്കാലിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവ്. നിലവില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുകയാണ് അദ്ദേഹം.
സാംസ്‌കാരിക വകുപ്പ് ജോയിന്‍റ് സെക്രട്ടറി പുറത്ത് വിട്ട ഉത്തരവിലാണ് പ്രേം കുമാറിനുള്ള താത്കാലിക ചുമതല പ്രഖ്യാപിച്ചത്.
രഞ്ജിത്ത് രാജിവെച്ച സാഹചര്യത്തിലാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ പ്രേം കുമാറിന് അക്കാദമി ചെയര്‍മാന്‍റെ താത്കാലിക ചുതമല നല്‍കുന്നുവെന്നാണ് ഉത്തരവിലെ വിശദീകരണം.