ജയ്പൂര്‍: 2025 ഐപില്‍ ഗ്രൂപ്പ് തല മത്സരങ്ങള്‍ അതിന്‍റെ അവസാനത്തോടടുക്കുമ്പോള്‍ ടേബിള്‍ ടോപ്പര്‍ ആരാണെന്ന കാര്യത്തില്‍ ഏകദേശം തീരുമാനമായി. പഞ്ചാബ് കിങ്‌സ് അവരുടെ അവസാന മത്സരത്തില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ വിജയം നേടിയാണ് ഈ സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ കളിയില്‍ തന്നെ പഞ്ചാബ് പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ആര്‍സിബിക്കും 17 പോയിന്‍റുള്ളതിനാല്‍ അടുത്ത കളിയില്‍ വലിയൊരു ജയം സ്വന്തമാക്കിയാല്‍ ഒരു പക്ഷേ ആര്‍സിബിക്ക് ടേബിള്‍ ടോപ്പിലെത്താനായേക്കാം. ലക്‌നോ സൂപ്പര്‍ ജയന്‍റസിനെതിരെ നാളെയാണ് ബംഗ്ലൂരിന്‍റെ അവസാനത്തെ കളി.
ടോസ് നേടി ബോളിംഗ് തെരെഞ്ഞെടുപ്പ് പഞ്ചാബിനെതിരെ മുംബൈ 20 ഓവറില്‍ 184 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് ലക്ഷ്യത്തിലെത്തുമ്പോള്‍ 9 പന്തും 7 വിക്കറ്റും ബാക്കിയുണ്ടായിരുന്നു. പഞ്ചാബിന് വേണ്ടി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ 35 പന്തില്‍ 62 റണ്‍സും ജോഷ് ഇംഗ്ലീസ് 42 പന്തില്‍ 73 റണ്‍സും സ്വന്തമാക്കി. ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് വേണ്ടി 39 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവായിരുന്നു ടോപ് സ്‌കോറര്‍. കൂടെ ഭേദപ്പെട്ട പ്രകടനം നടത്തിയ ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെയും (5 പന്തില്‍ 26 റണ്‍സും)നമന്‍ ധിറിന്‍റെ (2 പന്തില്‍ 20 റണ്‍സും) മികവിലാണ് മുംബൈ പൊരുതാവുന്ന സ്‌കോറിലെത്തിയത്.
പോയിന്‍റ് ടേബിളില്‍ 18 പോയിന്‍റുമായി ഗുജറാത്താണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. 16 പോയിന്‍റുള്ള മുംബൈ പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു.