കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ കാറ്റോടു കൂടിയള്ള മഴയ്ക്ക് മുന്നറിയിപ്പ്.
തിരുവനന്തപുരം: അതിവേഗത്തിലാണ് ഇപ്രാവശ്യം കേരളത്തില്‍ കാലവര്‍ഷം കടന്നെത്തിയത്. 2009ന് ശേഷം ആദ്യമായാണ് മെയ് മാസം അവസാനത്തില്‍ കാലവര്‍ഷമെത്തുന്നത്. 2009ല്‍ മെയ് 23ന് തുടങ്ങിയതിന് ശേഷം ഇതുവരെ ഇത്രയും വേഗത്തില്‍ കാലവര്‍ഷം തുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഈ വര്‍ഷം അടുത്ത നാല് മാസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചത്. ജനങ്ങള്‍ക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടീച്ചിട്ടുണ്ട്.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പുറപ്പെടീച്ചു. ഇതില്‍ 9 ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയതായി വ്യത്യസ്ഥ ജില്ലാ കലക്ടര്‍മാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇവിടെ സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.
കാസര്‍ഗോഡും കണ്ണൂരും ശക്തമായ കാറ്റോടു കൂടിയുള്ള മഴയ്ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആയതിനാല്‍ ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാനും വൈദ്യുതി ലൈനുകളും മറ്റും യാത്രയില്‍ പ്രത്യേക സൂക്ഷിക്കാനും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.