നിലുമ്പൂര്‍: നിലമ്പൂറിലെ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത് കേസില്‍ ഒന്നാം പ്രതി ചേര്‍ത്ത് നിലമ്പൂര്‍ എംഎല്‍എയും ഡിഎംകെ പാര്‍ട്ടീ നേതാവുമായ പിവി അന്‍വര്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. അന്‍വറിന്‍റെ വസതിയില്‍ വച്ച് വന്‍ പോലീസ് സന്നാഹത്തോടു കൂടിയായിരുന്നു അറസ്റ്റ്. പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണം തടയല്‍ മുതലായ വകുപ്പുകള്‍ ചേര്‍ത്തിയാണ് അറസ്റ്റ്. പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചുവെന്നതും എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്.
”അറസ്റ്റ് തികച്ചും രാഷ്ട്രീയ പ്രേരിതവും ഗൂഡാലോചനയുടെയും വകയാണെന്ന്” അന്‍വര്‍ പ്രതികരിച്ചു. ‘മുഖ്യമന്ത്രിയും ശശിയും തന്നെ കുടുക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. താനൊരു നിയമസഭാ സാമാജികനാണെന്നും നിയമത്തിന് വഴിങ്ങിതന്നെ ജീവിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം അന്‍വറിന്‍റെ അറസ്റ്റില്‍ അസ്വഭാവികതയോ രാഷ്ട്രീയ ഗൂഡാലോചനയോ ഇല്ലെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.
കാട്ടാനാക്രമത്തില്‍ യുവാവ് മരണപ്പെട്ടതിനെതിരെ ഫോറസ്റ്റ് ഓഫീസിലേക്ക് അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു. അന്നേ ദിവസമാണ് കേസിന് ആധാരമായ സംഭവം നടന്നതെന്ന് പോലീസ് ആരോപിക്കുന്നു. തികച്ചും സ്വാഭാവിക പ്രതിഷേധം മാത്രമാണ് നടന്നതെന്നാണ് അന്‍വറിന്‍റെ പ്രതികരണം.