സൈനിക ഉദ്യോഗസ്ഥരായ ദിവില്‍ കുമാർ, രാജേഷ് എന്നിവരെ സിബിഐ ഉദ്യോഗസ്ഥർ പോണ്ടിച്ചേരിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
കൊച്ചി: അഞ്ചല്‍ രഞ്ജിനി വധക്കേസില്‍ സിബിഐ 18 വര്‍ഷത്തിന് ശേഷം പ്രതികളെ വലയിലാക്കി. ഏതൊരു കേസിലും ഒരു പിടിവള്ളി ബാക്കിയാവുന്നത് പോലെ ഇതിലും ഒരു പിടിവള്ളി പോലീസിന് ലഭിച്ചു. അത് പ്രതികളിലേക്കുള്ള വഴിയും എളുപ്പമാക്കി. പക്ഷേ പ്രതികളെ അറിഞ്ഞിട്ടും ഒളിഞ്ഞിരിപ്പുള്ളവരെ കണ്ടു പിടിക്കാന്‍ 18 വർഷമെടുക്കേണ്ടി വന്നു.
2006ലായിരുന്നു കേസിന് ആധാരമായ സംഭവം നടക്കുന്നത്. അഞ്ചലില്‍ യുവതിയും ഇരട്ടക്കുട്ടികളും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുവതിയും സൈനികനുമായ ദിവില്‍ കുമാറും പ്രണയത്തിലായിരുന്നു. ഗര്‍ഭിണിയായതോടെ ഇയാള്‍ മുങ്ങുകയും പിന്നീട് പ്രസവിച്ചയുടനെ യുവതി പരാതി നല്‍കുകയും ചെയ്തു. അതടിസ്ഥാനത്തില്‍ കുട്ടികളുടെയും ഇയാളുടെയും ഡിഎന്‍എ ടെസ്റ്റിന് വിധി വരുകയും അന്നേ ദിവസം ഈ കൊലപാതകം നടക്കുകയുമുണ്ടായി.
സൈന്യത്തില്‍ നിന്ന് ലീവെടുത്താണ് ഇരുവരും നാട്ടിലെത്തുന്നത്. യുവതിയുടെ വീട്ടില്‍ നിന്ന് അല്‍പ്പം വിദൂരത്തായി ഇവരറിയാതെ താമസം തുടങ്ങി. പ്രതിയുടെ സുഹൃത്തും സൈനികനുമായ രാജേഷ് യുവതിയുടെ അമ്മയുമായി ആശുപത്രിയില്‍ വെച്ച് സൗഹൃദ്ദം അഭിനയിച്ച് കൂടെ കൂടുകയും അവരെ സഹായിക്കുകയും ചെയ്തു.
തുടർന്നാണ് ദിവില്‍ കുമാറിന്‍റെ സുഹൃത്താണെന്നും അയാളുമായി കല്ല്യാണം കഴിക്കാന്‍ ഞാന്‍ സഹായിക്കാമെന്നും രാജേഷ് വാഗ്ദാനം ചെയ്തു. ഒരു ദിവസം യുവതിയെയും കുട്ടികളെയും അയക്കണമെന്ന് അമ്മയോട് അയാള്‍ പറഞ്ഞു. പക്ഷേ അവരതിന് വസമ്മതിച്ചു. പിന്നീട് മറ്റൊരു ദിവസം രാജേഷ് വന്നപ്പോള്‍ അമ്മ പഞ്ചാലയത്തിലേക്ക് പോകാനൊരുങ്ങുന്നത് കണ്ട് അവരെ സഹായിക്കാനെന്ന അഭിനയത്തോടെ പഞ്ചായത്തിലേക്ക് വിട്ടു ഇയാള്‍ വീട്ടില്‍ വന്ന് കൊലപാതകം നടത്തുകയായിരുന്നു.
പിടിവള്ളിയെന്നോണം ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കിന്‍റെ ആര്‍സി ബുക്ക് കൃത്യം നടത്തിയ വീട്ടില്‍ മറന്നു വെച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ കാര്യം തിരക്കിയപ്പോള്‍ ആര്‍ സി കൈമാറുന്ന സമയത്ത് ഇയാള്‍ എടിഎമ്മില്‍ പോയി പണം സ്വീകരിച്ചിരുന്നെന്നും ആ അക്കൗണ്ട് വ്യക്തത വരുത്തിയപ്പോഴാണ് അത് ഒരു സൈനിക ഉദ്യോഗസ്ഥന്‍റേതാണെന്നും വ്യക്തമായത്.
സൈന്യത്തില്‍ വിവരമറിയിച്ച് ദിവില്‍ കുമാറിനെ അന്വേഷണാര്‍ത്ഥം പോലീസിന് കൈമാറാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ മറ്റൊരു സൈനിക ഉദ്യോഗസ്ഥനോടു കൂടെ നാട്ടിലേക്ക് അയക്കുകയായിരുന്നു. വഴിയില്‍ വെച്ച് ദിവില്‍ കുമാര്‍ മുങ്ങുകയായിരുന്നു. കൊലപാതകം ചെയ്ത് രാജേഷും നാടു വിട്ടിരുന്നു.
വര്‍ഷങ്ങള്‍ പലതും കഴിഞ്ഞെങ്കിലും സിബിഐ കേസ് വിട്ടിരുന്നില്ല. അങ്ങനെയിരിക്കെയാണ് പോണ്ടിച്ചേരിയില്‍ കുടുംബസ്ഥനായി കഴിയുന്ന വിഷ്ണുവിനെ കുറിച്ചുള്ള വിവരങ്ങള്‍ സിബിഐ സംഘത്തിന് ലഭിക്കുന്നത്. സംശയത്തിന് പിന്നാലെ ഇയാളെ നിരീക്ഷണ വലയത്തിലാക്കി. ഒരാഴ്ച്ചയ്ക്ക് ശേഷം ഇയാളെ ചോദ്യം ചെയ്തു. ഒരിക്കലും താനാണ് ദിവില്‍ കുമാറെന്ന് പറയാന്‍ തയ്യാറായില്ല. അവസാനം ശക്തമായ സമ്മര്‍ദ്ദം കാരണം ഇരുവരും അവരുടെ യഥാര്‍ത്ഥ വ്യക്തിത്വം സിബിഐയോടെ വെളിപ്പെടുത്തുകയായിരുന്നു.
ഇവരെ പുതുച്ചേരിയിലെത്തിക്കാന്‍ സഹായിച്ചതും അവരെ അറിയുന്നവരും തുടങ്ങിയ പലവിധ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വ്യക്തമാവും. അന്വേഷണത്തിന്‍റെ അവസാഘട്ടത്തിലാണ് പോലീസ്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ബാക്കി കാര്യങ്ങള്‍ക്കും വ്യക്ത വരുത്തുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.