ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) മുന്‍ മേധാവിയായിരുന്നു സഞ്ജയ് കുമാര്‍ മിശ്ര ഇനി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. സമിതിയിലെ സ്ഥിരാംഗമായാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചത്. 1984 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വ്വീസ് (ഐആര്‍എസ്) ഉദ്യോഗസ്ഥനാണ് അദ്ദേഹം. 2018 മുതല്‍ ഇഡി മേധാവിയായി ചുമതലയേറ്റ അദ്ദേഹത്തിന് മൂന്ന് തവണയാണ് സര്‍വ്വീസ് നീട്ടി നല്‍കിയത്. അന്യായമായി സര്‍വ്വീസ് നീട്ടിയതിനെതിരെ സുപ്രീം കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു.
ഒരുപാട് ഉന്നത വ്യക്തികളുടെ കേസുകള്‍ അദ്ദേഹത്തിന്‍റെ കാലഘട്ടത്തില്‍ കൈകാര്യം ചെയ്തിരുന്നു. കേന്ദ്രമന്ത്രി പി ചിദംബരം, കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി ശിവകുമാര്‍, ശരദ് പവാര്‍, ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, നിലവിലെ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, ജാര്‍ഖണ്ഡ് സിഎം ഹേമന്ത് സോറന്‍, ബംഗാള്‍ വിദ്യഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജി ഇതില്‍ ചിലത് മാത്രം.