ഇത് കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് മനസ്സിലാക്കി കുറിക്കുകയാണ്. അടുത്ത കാലത്തായി മുസ്ലിം പ്രീണനവും അതോടൊപ്പം സംഘിസവും സമന്വയിച്ചിപ്പിച്ച് സങ്കരയിനം പോലെയുള്ള യാത്രയിലാണ് സര്‍ക്കാര്‍ എന്നാണ് കരുതപ്പെടുന്നത്. ഇലക്ഷന്‍ ബൂത്തിലേക്ക് മാസങ്ങള്‍ അടുക്കുമ്പോള്‍, നിലമ്പൂര്‍ ഇലക്ഷന് ദിവസങ്ങള്‍ മാത്രം ബാക്കിയാവുമ്പോള്‍ ഓരോ ചുവടുവെപ്പും കരുതലോടെ വെക്കണമെന്ന ചിന്തയായിരിക്കാം ഈ പണിക്ക് സര്‍ക്കാരിനെ നയിക്കുന്നത്.
അടുത്ത കാലത്ത് നടന്ന മുസ്ലിം പ്രീണനത്തിനുള്ള ചൂണ്ടയിടല്‍ സര്‍ക്കാര്‍ പതിവാക്കുന്നുണ്ടെന്നാണ് ചില നടപടികളും അതേ തുടർന്നുണ്ടായ പിന്മാറ്റങ്ങളും സൂചിപ്പിക്കുന്നത്. അതില്‍ ചില ഉദാഹരങ്ങള്‍ ഇവിടെ പങ്കുവെക്കാം, ഏറ്റവും വിവാദമായ വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പി എസ് സിക്ക് വിട്ടതായി സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചു. ശക്തമായ പ്രതിഷേധം മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായി. ഉടനെ തന്നെ യൂ ടേണ്‍ അടിച്ചു നിയമം പിന്‍വലിച്ചു. കോടതി മുറിയിലെ കേസും വാദങ്ങളൊന്നും ആവശ്യം വന്നില്ലെന്ന് തന്നെ പറയാം. സ്വാഗതം ചെയ്ത് മുസ്ലിം സംഘടനകള്‍ ആ ചൂണ്ടയില്‍ കുരുങ്ങി.
ബലി പെരുന്നാളിന്‍റെ രണ്ട് ദിവസം മുമ്പ് നടന്ന അവധി മാറ്റം. ആദ്യം വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു ചന്ദ്രമാസപ്പിറവിയടിസ്ഥാനത്തില്‍ പെരുന്നാള്‍ ശനിയാഴ്ച്ചയാണെന്നറിഞ്ഞപ്പോള്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. ശക്തമായ പ്രതിഷേധം മുസ്ലിം ലീഗിന്‍റെ ഭാഗത്ത് നിന്നും സമസ്തയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഉടനെ രാത്രിയോടെ അതും പിന്‍വലിച്ചു.
പുതിയ ചൂണ്ടയായിരിക്കാം സ്‌കൂള്‍ സമയമാറ്റമെന്നാണ് കരുതപ്പെടുന്നത്. നിലമ്പൂര്‍ ഇലക്ഷന്‍ അടുത്തിരിക്കുകയാണ്. ഇന്ന് നടന്ന സമസ്ത ചരിത്രം കോഫി ടേബിള്‍ ബുക്ക് പ്രകാശന ചടങ്ങില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ച് സ്‌കൂള്‍ സമയമാറ്റത്തിനെ കുറിച്ച് സമസ്തയുടെ പ്രതിഷേധം അറിയിച്ചു. ലീഗിന്‍റെ ജനറല്‍ സെക്രട്ടറിയും എസ് കെ എസ് എസ് എഫും തങ്ങളുടെ പ്രതിഷേധവും അറിയിച്ചു. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്വാസ വാക്കുകളെത്തി. ഏതെങ്കിലും സമുദായത്തിന് സ്‌കൂള്‍ സമയ മാറ്റം പ്രയാസമാവുന്നുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യപ്പെടാവുന്നതേയുള്ളു. വൈകാതെ പിന്‍വലിച്ച കുറിപ്പും കൂടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇതില്‍ മുഖ്യമന്ത്രിയുടെ നടപടികളുടെ പിന്‍വലിക്കലും തുടർന്ന് സംഘടനകള്‍ ആ വിധികളെ സ്വാഗതം ചെയ്യുന്നതും ശക്തമായ വിമര്‍ശനത്തിന് കാരണമാവുന്നുണ്ട് കാരണം ഈ സ്വാഗതമോത്ത് ചൂണ്ടയിലെ ഇരയാണെന്ന് പ്രഖ്യാപിക്കലാണ്.
അതേ സമയം സിപിഎമ്മിന്‍റെ മലപ്പുറത്തിനെതിരെയുള്ള പരാമര്‍ശങ്ങളും മുസ്ലിം വിരുദ്ധ സമീപനങ്ങളും വ്യാപകമായി പുറത്ത് വരുന്നു. അവസാനം നിലമ്പൂര്‍ ഇലക്ഷനില്‍ നടക്കുന്ന അവിചാരിത കൂട്ടുക്കെട്ടും അതിന്‍റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതിന് ഏറ്റവും ഉദാഹരണമാണ്.