അഹമ്മദാബാദ്: രാജ്യത്തെ നടുക്കി വീണ്ടും വിമാന ദുരന്തം. എര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനം അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുന്നതിനിടെയാണ് തകര്‍ന്നു വീണത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടം. 230 യാത്രക്കാരും 12 കാബിന്‍ ക്ര്യൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. 241 യാത്രക്കാർ മരിച്ചതായി സ്ഥിരീകരിച്ചു. മരണപ്പെട്ടവരില്‍ പത്തനംതിട്ട സ്വദേശിനി രഞ്ജിതയും
ഇന്ന് ഉച്ചയ്ക്ക് 1.17നായിരുന്നു അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം ടേക് ഓഫ് ചെയ്തത്. അപകട കാരണങ്ങളും ഇതു വരെ വ്യക്തമായിട്ടില്ല. വിമാനത്തില്‍ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മരണം ഗുജറാത്ത് സർക്കാർ സ്ഥിരീകരിച്ചു
യാത്രക്കാരില്‍ 61 വിദേശികളായിരുന്നു. 53 യുകെ പൌരന്മാരും ഒരു കനേഡിയന്‍ പൌരനും 7 പോർച്ചുഗീസുകാരുമായിരുന്നു.
വൈകുന്നേരം 5 മണി വരെ അഹമ്മദാബാദ് വിമാനത്താവളം താല്‍കാലികമായി അടച്ചിട്ടു. തകരുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് രക്ഷാ പ്രവര്‍ത്തകരും അഗ്നി ശമന സേനയും പ്രവര്‍ത്തനം തുടരുന്നുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹനന്‍ നായിഡു അഹമ്മദാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എയർ ഇന്ത്യ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.