By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ
IndiaInternaltionalSports

ഇതിഹാസത്തിന് വിട: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു, അനുശോചനമറിയിച്ച് ബിസിസിഐ

vishwalokam.com@gmail.com
Last updated: 2026/07/17 at 6:41 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ബാര്‍ബഡോസ്: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും ഇതിഹാസമായി ലോകം വാഴ്ത്തിയ വെസ്റ്റിന്‍ഡീസിന്‍റെ മുന്‍ ഇതിഹാസ നായകനും ഓള്‍ റൗണ്ടറുമായ ഗാരി സോബേഴ്‌സ് അന്തരിച്ചു. 90ാം പിറന്നാള്‍ ആഘോഷിക്കാന്‍ പത്ത് ദിവസം ശേഷിക്കേയായിരുന്നു മരണം. വിന്‍ഡീസിനായി 93 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8032 റണ്‍സും 235 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് ചരിത്രത്തില്‍ 8000 റണ്‍സും 200 വിക്കറ്റുകളും സ്വന്തമാക്കിയ ആദ്യ താരവും അദ്ദേഹം തന്നെയാണ്.

16ാം വയസ്സിലായിരുന്നു സോബഴ്‌സിന്‍റെ ക്രിക്കറ്റ് ജീവിത യാത്രയ്ക്ക് ഔദ്യോഗിക മാനം വന്നത്. ഫസ്റ്റ് ക്ലാസ്സിലെ അരങ്ങേറ്റം. 1958ല്‍ പാക്കിസ്ഥാനെതിരെ ആദ്യ സെഞ്ചുറി നേടിയ അദ്ദേഹം അന്ന് 365 റണ്‍സെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി. 1994ല്‍ വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറ ആ റെക്കോര്‍ഡ് തകര്‍ക്കുന്നത് വരെ ആ ചരിത്ര നേട്ടവും അദ്ദേഹത്തിന്‍റെ പേരില്‍ തന്നെയായിരുന്നു.

1936ല്‍ ബാര്‍ബഡോസിലായിരുന്നു സോബേഴ്‌സിന്‍റെ ജനനം. 18ാം വയസ്സില്‍ ഇംഗ്ലണ്ടിനെതിരായിരുന്നു രാജ്യാന്തര അരങ്ങേറ്റം. ബാറ്റിംഗില്‍ രണ്ട് ഇന്നിംഗ്‌സിലും പരാജയപ്പെട്ടെങ്കിലും നാല് വിക്കറ്റ് സ്വന്തമാക്കി അദ്ദേഹം തന്‍റെ വരവറിയിച്ചു. 1973ല്‍ ഇംഗ്ലണ്ടിനെതിരായിരുന്നു അദ്ദേഹത്തിന്‍റെ ഏകദിന അരങ്ങേറ്റം. അത് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ കരിയറിലെ അവസാനത്തെ ഏകദിനവും.

ഫസ്റ്റ ക്ലാസില്‍ ആറ് പന്തില്‍ ആറ് സിക്‌സടിച്ച് റെക്കോര്‍ഡും ഗാരി സോബേഴ്‌സിന്‍റെ പേരില്‍ തന്നെയായിരുന്നു. 1968ല്‍ നോട്ടിങ്ങാം ഷെയറിനായുള്ള മത്സരത്തില്‍ ഗ്ലേമോര്‍നെതിരെയായിരുന്നു ആ നേട്ടം. വെസ്റ്റിന്‍ഡീസിലെ അന്നത്തെ ക്യാപ്റ്റനായിരുന്നു സര്‍ ഫ്രാങ്ക് വോറല്‍ സ്ഥാനമൊഴിഞ്ഞതോടെ ക്യാപ്റ്റന്‍ സ്ഥാനവും സോബേഴ്‌സിനെ തേടിയെത്തി. അദ്ദേഹം 39 മത്സരങ്ങളില്‍ ടീമിനെ നയിച്ചു.

അദ്ദേഹത്തിന്‍റെ മകന്‍ ഡാനിയേലാണ് ഗാരി സോബേഴ്‌സിന്‍റെ മരണ വിവരം പുറത്ത് വിട്ടത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് മികച്ച പുരുഷ ക്രിക്കറ്റര്‍ക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ നല്‍കുന്ന പുരസ്‌കാരത്തിന്‍റെ പേര് ‘സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ട്രോഫി’ എന്ന് നാമകരണം ചെയ്തത്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ ഇന്ത്യ അനുശോചനം അറിയിച്ചു.

The BCCI mourns the passing of Sir Garfield Sobers, a true icon of the game and one of cricket's greatest-ever all-rounders.

His extraordinary achievements, lasting influence on Caribbean cricket and immeasurable contribution to the global game have left an enduring legacy that… pic.twitter.com/5263SNLezn

— BCCI (@BCCI) July 17, 2026

You Might Also Like

‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ

കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 17, 2026 July 17, 2026
Share This Article
Facebook Twitter Copy Link Print
Previous News ‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

‘ഡൗണ്‍ടൗണ്‍ ദുബായില്‍ ആക്രമണം’ നിഷേധിച്ച് മീഡിയ ഓഫീസ്, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യുഎഇ
India Internaltional Qatar UAE July 16, 2026
കലാശപ്പോരില്‍ സ്‌പെയിനിനെ നേരിടാന്‍ അര്‍ജന്‍റീന, ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച് മെസ്സിപ്പട ഫൈനലില്‍
Internaltional Sports July 15, 2026
യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
India Internaltional UAE July 14, 2026
പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
Internaltional Qatar UAE July 13, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?