ന്യൂഡല്‍ഹി: ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരത്തിലുള്ള വാട്ട്‌സപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. യൂസര്‍ നെയിം ഫീച്ചറാണ് മെറ്റ പുതിയതായി വാട്ട്‌സപ്പില്‍ തുടക്കമിട്ടത്. പിന്നാലെ ഇത് ഇന്ത്യയില്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയോട് പറഞ്ഞു. താത്കാലികമായി ഫീച്ചര്‍ ഇന്ത്യയില്‍ നിർത്തിവെക്കാനും ഉത്തരവിട്ടു.
ഉപയോക്താക്കള്‍ക്ക് ഫോണ്‍ നമ്പര്‍ വെളിപ്പെടുത്താതെ യൂസര്‍ നെയിം കാണിച്ചുള്ള പുതിയ ഫീച്ചറായിരുന്നു മെറ്റ അവതരിപ്പിച്ചത്. വ്യക്തികളുടെ സ്വകാര്യത ഉറപ്പു വരുത്താനും, അനാവശ്യ സന്ദേശങ്ങള്‍ നിയന്ത്രിക്കാനും ഇത് സഹായകമാവുമെന്നാണ് മെറ്റയുടെ വാദം.
മെറ്റയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യം. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച ശേഷമായിരിക്കും പുതിയ ഫീച്ചറിന്‍റെ മേല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.
ഇത് ദേശീയ സരുക്ഷയെ ബാധിക്കുന്ന കാര്യമാണ്. അത് കൊണ്ട് ഈ കാര്യത്തില്‍ വ്യക്തമായി പഠിച്ച ശേഷമേ ഈ ഫീച്ചര്‍ അവതരിപ്പിക്കാന്‍ അനുവദിക്കുള്ളു. നമ്പറില്ലാതെ യൂസര്‍ നെയിം മാത്രമായാല്‍ പുതിയ ഒരുപാട് നാഥനില്ലാ അക്കൗണ്ടുകള്‍ ഉടലെടുക്കുമെന്നും രാജ്യത്ത് കുറ്റകൃത്യം കൂടാന്‍ അത് കാരണമാവുമെന്നാണ് കേന്ദ്രം മുന്നോട്ട് വെക്കുന്ന ആശങ്ക. ഏതായാലും ഫീച്ചര്‍ ഇന്ത്യയില്‍ അവതരിക്കാന്‍ ഉപയോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.