തിരുവനന്തപുരം: കേരളത്തിന്‍റെ വിദ്യഭ്യാസ മേഖലയില്‍ 4200ന് മുകളില്‍ ഒഴിവുള്ളതായി സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ 4206 തസ്ഥികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. അദ്ധ്യായനം പ്രതിസന്ധിയിലാവുന്ന രൂപത്തിലാണ് സ്ഥിതിഗതികളെന്നാണ് വിലയിരുത്തല്‍. നിയമസഭയില്‍ യു ആര്‍ പ്രദീപ് ഉന്നയിച്ച ആശങ്കയ്ക്ക് മറുപടി പറയുന്ന സമയത്താണ് പൊതുവിദ്യഭ്യാസ മന്ത്രി എം ഷംസുദ്ദീന്‍ കാര്യം വ്യക്തമാക്കിയത്.
എല്‍ പി, യുപി , ഹൈസ്‌കൂള്‍ (2734), ഹയര്‍സെക്കണ്ടറി hsst (225), ജൂനിയര്‍ ഹയര്‍സെക്കണ്ടറി (713),വൊക്കേഷനല്‍ ടീച്ചര്‍ vhse (378), വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ (156) എന്നിങ്ങനെയാണ് നിലവിലെ ഒഴിവുകള്‍. സ്‌കൂള്‍ തസ്ഥികകളില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ളത് മലപ്പുറം ജില്ലയിലാണ്. 464 ഒഴിവുകളാണ് അദ്ധ്യാപകരെ തേടുന്നത്.
ഈ വര്‍ഷത്തെ അധ്യാപക തസ്ഥിക പൂർത്തീകരിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും ഇതില്‍ വേണ്ട നടപടികള്‍ കൈക്കൊണ്ട് ബാക്കി വരുന്നവ പിഎസ്സിക്ക് വിടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് വിദ്യഭ്യാസ മേഖല മുന്നോട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.