ഇറാഖ്: പുതിയ നിയമ വ്യവസ്ഥ നടപ്പിലാക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമ ഭേദഗതിയനുസരിച്ച് സ്‌ത്രീയുടെ വിവാഹ പ്രായം ഒമ്പതാക്കി ചുരുക്കും, പുരുഷന് 15 വയസ്സും. ഓഗസ്‌റ്റ് 4ന് നടന്ന സഭാസമ്മേളനത്തില്‍ ഷിയാ ഗ്രൂപ്പുകളുടെ പിന്തുണയോടെ സമര്‍പ്പിക്കുകയായിരുന്നു. നിലവില്‍ 18ആണ് സ്‌ത്രീ വിവാഹ പ്രായം.
പുതിയ നിയമ ഭേദഗതിക്കെതിരെ മനുഷ്യവകാശ സംഘടന ഹ്യൂമന്‍ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തിന്‍റെ പുരോഗമനത്തിന് ശക്തിയായ രീതിയില്‍ ബാധിക്കുമെന്നും നിരവധി ബാല വിവാഹങ്ങളാണ് ഇറാഖില്‍ ഓരോ വര്‍ഷവും നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. നേരത്തേയുള്ള ഗര്‍ഭ ധാരണവും ചെറു പ്രായത്തില്‍ നേരിടേണ്ടി വരുന്ന ഗാര്‍ഹീക പിഡനവും മാനസീകമായും ശാരീരികമായും അവരെ തളര്‍ത്തുമെന്നും സംഘടന പറഞ്ഞു.