ജറുസലം: ഹമാസിന്‍റെ പുതിയ മേധാവി യഹ്യാ സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ആര്‍മി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണത്തിനായി വാര്‍ത്ത പരിശോധിച്ച് വരുകയാണെന്ന് സൈന്യം അറിയിച്ചു. ഇന്ന് വൈകുന്നരം ഗാസ മുനമ്പില്‍ നടന്ന സൈനീക നടപടിയില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് അതിലൊന്ന് ഹമാസ് മേധാവി യഹ്യാ സിന്‍വാര്‍ ആണെന്നാണ് സൈന്യം പറയുന്നത്.
സാഹചര്യത്തെളിവുകളും പുറത്ത് വരുന്ന ചിത്രങ്ങളും യഹ്യാ സിന്‍വാറിന്‍റെ കൊലപാതകമാണ് സൂചിപ്പിക്കുന്നത്. ഡി. എന്‍.എ. പരിശോധയിലേ വ്യക്തത വരുത്തുള്ളു.
ഇറാനില്‍ വെച്ച് ഹമാസ് മുന്‍ മേധാവി ഇസ്മായീല്‍ ഹനിയയെ വധിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ യഹ്യാ സിന്‍വാര്‍ സ്ഥാനമേല്‍ക്കുന്നത്. ഒക്ടോബര്‍ 7 ന് ഇസ്രയേലില്‍ നടന്ന ഹമാസിന്‍റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നിലെ സൂത്രധാരനും ഇദ്ദേഹമായിരുന്നു. അദ്ദേഹം 23 വര്‍ഷം ഇസ്രയേലി ജയിലിലായിരുന്നു. 2011 ലെ ഹമാസ്-ഇസ്രയേലി ബന്ധികളുടെ കൈമാറ്റത്തില്‍ ഫ്രഞ്ച്-ഇസ്രയേലി സൈനിക തലവന്‍ ഗിലാദ് ഷാലിറ്റിന് പകരമായി അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.
കൊലപാതകം ഉറപ്പിച്ചാല്‍ ഇസ്രയേലിന് യുദ്ധത്തില്‍ മേല്‍ക്കൈ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഔദ്യോഗിക വാര്‍ത്താ സ്ഥിരീകരണത്തിനായി കാത്തിരിക്കുയാണ് ഇസ്രയേല്‍. അതേ സമയം സംഭവത്തില്‍ ഇതുവരെ ഹമാസ് പ്രതികരിച്ചിട്ടില്ല.