തിരുവനന്തപുരം: പാലക്കാട് ഉപതെരെഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച സരിന്‍റെ പ്രാഥമിക അംഗത്വം റദ്ദാക്കി കോണ്‍ഗ്രസ്. പാർട്ടീ അച്ചടക്ക ലംഘനമാണ് സരിന്‍ നടത്തിയതെന്നും വിമര്‍ശനം പാര്‍ട്ടിക്കകത്ത് ഉന്നയിക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. സരിനെ കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി. പുറത്താക്കിയതായി ജനറല്‍ സെക്രട്ടറി എം. ലിജു വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കെ.പി.സി.സിയുടെ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറും കൂടിയായിരുന്നു. അത് കൊണ്ട് തന്നെ ഡിജിറ്റല്‍ സെല്‍ അഡിയന്തിരമായി പുന.സംഘടിപ്പിക്കാനും തീരുമാനമുണ്ട്. അതേ സമയം തന്നെ വിമര്‍ശിച്ച സരിന്‍റേത് സി. പി.എം. ഭാഷ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. മുമ്പ് ഇത്തരം വിമര്‍ശനം ഉന്നയിച്ചത് സി.പി.എം. നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മുമായി കൂടിയാലോചിക്കുന്നവരെ എങ്ങനെയാണ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുമെന്ന് അദ്ദേഹം ചോദിച്ചു.
സരിനുമായി ഒന്നിച്ചു പ്രവര്‍ത്തിച്ച പരിചയമുണ്ട്. ഒരു കൂട്ടുകാരനെ പോലെയാണ് കാണുന്നതെന്ന് പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. നേതൃത്വത്തെ വിമര്‍ശിക്കുന്നത് അംഗങ്ങള്‍ക്ക് അവകാശമുണ്ട് അത് തിരഞ്ഞെടുക്കുന്ന മാധ്യമം അവരുടെ ചോയ്‌സാണെന്നും അദ്ദേഹം പറഞ്ഞു.