27 നിലകളുള്ള ലോകത്തെ ഏറ്റവും വിലകൂടിയ വീടുകളില്‍ ഒന്നാണ് മുംബൈയിലെ കുംബള ഹില്ലിലെ ആല്‍മൗണ്ട് റോഡില്‍ സ്ഥിതിചെയ്യുന്ന പ്രമുഖ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയുടേത്. 600ല്‍ അധികം വീട്ടു ജോലിക്കാരും 168 വാനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യമുള്ള വീടിന്റെ ചെലവ് ഏകദേശം 1 ബില്ല്യന്‍ അമേരിക്കന്‍ ഡോളറാണെന്നാണ് കരുതപ്പെടുന്നത്. 2010ല്‍ അണിഞ്ഞൊരുങ്ങിയ വീട്ടില്‍ നിലിവില്‍ മുകേഷ് അംബാനിയും ഭാര്യ നതാ അംബാനിയും മൂന്ന് മക്കളും അദ്ദേഹത്തിന്റെ അമ്മയും താമസിക്കുന്നുണ്ട്.
മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ വിശേഷങ്ങളിലാാണ് വീണ്ടും ഈ വീട് ചര്‍ച്ചാവിഷയമാവുന്നത്. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ആനന്ദ്-രാധിക വിവാഹത്തിന്റെ ആകര്‍ഷകമായ മത ചടങ്ങുകളെല്ലാം ജിയോ സെന്ററിലും ആന്റലീയ വീട്ടിലുമാണ് നടക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ വിവാഹ നിശ്ചയത്തോടെ ആരംഭിച്ച ആനന്ദ്-രാധിക വിവാഹ ചടങ്ങുകളില്‍ കഴിഞ്ഞ മാര്‍ച്ച് 12ന് ജാംനഗറില്‍ വിവാഹ പൂര്‍വ്വ ആഘോഷവും നടന്നിരുന്നു. കോടികള്‍ ചെലവിട്ട ആഘോഷത്തില്‍ ഫൈസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ ബര്‍ഗ്ഗും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും പങ്കെടുത്തിരുന്നു. ജൂലൈ പതിനഞ്ചോടെയാണ് ലോക ശ്രദ്ധയാകര്‍ഷിച്ച വിവാഹ ചടങ്ങിന് പരിസമാപ്തി കുറിക്കുന്നത്