അബുദാബി: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ യുഎഇയിലും ഖത്തറിലും കുവൈത്തിലും ഡ്രോണ്‍ ആക്രമണം നടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അബുദാബിയില്‍ നിന്ന് ഖത്തറിലേക്ക് പോയ ഖത്തറിന്‍റെ കാര്‍ഘോ കപ്പലിന് നേരെയായിരുന്നു ആക്രമണം. ചെറിയ രീതിയില്‍ തീ പിടിത്തമുണ്ടായെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് യുഎഇയും ഖത്തറും പ്രതികരിച്ചു.
യുഎഇയ്ക്ക് നേരെയും കുവൈത്തിന് നേരെയും വന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ വിജയകരമായി രീതിയില്‍ ഇരു രാജ്യങ്ങളും പ്രതിരോധിച്ചു. ആക്രണമങ്ങളില്‍ ഖത്തര് ശക്തമായ രീതിയില്‍ അപലപിച്ചു. നിലവില്‍ അമേരിക്ക വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ സമര്‍പ്പിച്ച ഡീലില്‍ ഇറാന്‍ തൃപ്തികരമായി രീതിയില്‍ മറുപടി നല്‍കിയിട്ടില്ലെന്നതാണ് സംഘര്‍ഷം വീണ്ടും തുടരാന്‍ കാണം.
ഹൊര്‍മുസില്‍ ഇപ്പോഴും അവസ്ഥ പഴയത് പോലെ തുടരുന്നുണ്ട്. ഇറാന് നേരെയുള്ള അമേരിക്കയുടെ ഉപരോധവും പിന്‍വലിച്ചിട്ടില്ലെന്നതും ഇറാന് ആക്രമണം നടത്താനുള്ള കാരണമായിട്ടുണ്ട്. നിലവില്‍ യുദ്ധം തുടങ്ങിയത് മുതല്‍ ഇതുവരെ 58 കപ്പലുകള്‍ യുഎസ് തിരിച്ച് വിട്ടിട്ടുണ്ട്. ഇസ്രയേല്‍ ലെബനാനില്‍ തുടരുന്ന ആക്രമണവും ഇരു രാജ്യങ്ങളുടെ വെടിനിര്‍ത്തല്‍ കരാറില്‍ ശക്തമായ രീതിയില്‍ ബാധിക്കുന്നുണ്ട്. ഇറാന്‍റെ ആവശ്യങ്ങളില്‍ പെട്ടതായിരുന്നു ലെബനാനിലെ വെടിനിര്‍ത്തല്‍.