തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും അനിശ്ചിതത്ത്വത്തിനൊടുവില്‍ കേരളത്തിന്‍റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശനെ ഹൈക്കമാന്‍ഡ് തെരെഞ്ഞെടുത്തു. തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പതിനൊന്നാം ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന ഖാര്‍ഗെ-രാഹുല്‍ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. ഇന്ന് രാവിലെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ കേരള ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് വിഡി സതീശന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തില്‍ കേരളത്തിലേക്കയക്കപ്പെട്ട ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ മുകുള്‍ വാസ്നിക്കും, അജയ് മാക്കനും, എഐസിസി മാധ്യമ ചുമതലയുള്ള സെക്രട്ടറി ജയറാം രമേശ് എന്നിവരും സന്നിഹിതരായിരുന്നു.
കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വ്യത്യസ്ഥ കൂടിക്കാഴ്ച്ചകളാണ് നടന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവരെയായിരുന്നു മുഖ്യമന്ത്രി പഥത്തിലേക്ക് പരിഗണിച്ചിരുന്നത്. മൂന്നു പേരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം തീരുമാനാവാത്തതിനാല്‍ മുന്‍ കെപിസിസി അദ്ധ്യക്ഷന്മാരെയും കെപിസിസി വര്‍ക്കിങ് മെമ്പര്‍മാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു ചര്‍ച്ചകള്‍ നടത്തി. ഹൈക്കമാന്‍്ഡ് പ്രത്യേക പ്രതിനിധികളെ കേരളത്തിലേക്കയച്ചു ഘടക കക്ഷികളുമായും എം എല്‍ എമാരുമായും ചര്‍ച്ചകള്‍ നടത്തി.
എം എല്‍ എമാരില്‍ ഭൂരിപക്ഷവും കെ സി വേണുഗോപാലിന് അനുകൂലിച്ചതാണ് പ്രതിസന്ധിയായത്. ജനങ്ങള്‍ ഭൂരിപക്ഷവും വിഡിക്ക് പിന്തുണയര്‍പ്പിച്ചതും ഹൈക്കമാന്‍ഡിന് തലവേദനയായി. ഒരാളും തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്‍വലിയാത്തതുമാണ് ചര്‍ച്ച ഇതുവരെ നീണ്ടത്. എഐസിസി പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഘാര്‍ഗെയും രാഹുല്‍ ഗാന്ധിയും നേരിട്ടുള്ള അവസാന കൂടിക്കാഴ്ച്ചയിലായിരുന്നു തീരുമാനം. ചര്‍ച്ചകള്‍ തീരുമാനമായതോടെ മീഡിയ വിംഗ് ചുമതലയുള്ള എഐസിസി സെക്രട്ടറി ജയറാം രമേശ് എം പിയെ ഘാര്‍ഗെയുടെ വീട്ടിലേക്ക് വിളിപ്പിച്ചു. കെസി വേണുഗോപാലുമായി അവസാന കൂടിക്കാഴ്ച്ചയോടെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ജയറാം രമേശ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഇന്ന നിയസഭാ ആസ്ഥാനത്ത് വിഡി സതീശനെ നിയമസഭാ ലീഡറായി തെരെഞ്ഞെടുക്കപ്പെട്ടു. രമേശ് ചെന്നിത്തലയും കൂടെ രണ്ട് എം എല്‍ എമാരും നിയസഭാ കക്ഷി യോഗത്തില്‍ സന്നിഹിതരായിരുന്നില്ല. വ്യക്തിപരമായ കാരണമെന്നാണ് പറഞ്ഞത്. സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച കലൂർ സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.