മങ്കട: മലപ്പുറം മങ്കടയില്‍ സന്ദര്‍ശത്തിനെത്തിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് മിന്നലേറ്റ് ദാരുണാന്ത്യം. 2 പേരെ ഗുരുതരമായി പരിക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയിന്‍റിലെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.
വെള്ളില പുതുകൂടി മലയില്‍ അലിയുടെ മകന്‍ റഹീസ് (20), കൂരിമണ്ണില്‍ പുത്തന്‍ വീട്ടില്‍ സൈതലവിയുടെ മകന്‍ ബഹാസ് (18), ആലിക്കാ പറമ്പില്‍ അസീസിന്റെ മകന്‍ സിയാദ് (18), കറുത്താന്‍ കുത്തില്‍ നിസാറിന്റെ മകന്‍ ഫഹദ് (22) എന്നിവരാണ് മരണപ്പെട്ടത്. റോഷന്‍ (20), ഇഷ്ഹാത്ത് 16 എന്നിവര്‍ക്കാണ് പരിക്കേറ്റത്. അപകടം നടന്നയുടനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
കേരളത്തില്‍ ഇന്നു മുതല്‍ വ്യാഴാഴ്ച്ച വരെ ശക്തമായ ഇടിമിന്നലോടു കൂടിയുള്ള മഴയുള്ളതിനാല്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.