യു. എ. ഇ: ബംഗ്ലാദേശില്‍ നടക്കുന്ന കലാപത്തിന് പിന്തുണ അറിയിച്ച് യു. എ. ഇ.യുടെ വ്യത്യസ്ഥ ഭാഗത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് അബൂദാബി ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് പേര്‍ക്ക് ജീവപര്യന്തവും 54 പേര്‍ക്ക് പത്ത് വര്‍ഷം ജയില്‍ വാസവും തുടര്‍ന്ന് നാട് കടത്തലുമാണ് ശിക്ഷ. വെള്ളിയാഴ്ച്ചയാണ് യു. എ. ഇ.യുടെ വ്യത്യസ്ഥ ഭാഗങ്ങളില്‍ ബംഗ്ലാദേശ് സര്‍ക്കാരിനെതിരില്‍ പ്രകടനം നടന്നത്. ഇതില്‍ ഒരാള്‍ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചെന്ന പേരില്‍ 11 വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷ വിധിച്ചു. പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയെന്ന പേരിലാണ് മൂന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ ഉടനെ വേഗതയിലുള്ള അന്വേഷണത്തിന് യു. എ. ഇ. അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സൈഫ് അല്‍ ശംസി ഉത്തരവിട്ടിരുന്നു. 30 പേരടങ്ങുന്ന അന്വേഷണ സംഘം വളരെ വേഗതയില്‍ അന്വേഷണം പൂര്‍ത്തീകരിക്കുയം കുറ്റവാളികളുടെ പ്രതിഷേധ പ്രകടനത്തിലെ ഭാഗഥേയത്വം ഉറപ്പ് വരുത്തുകയും ചെയ്തു. വിശദമായ റിപ്പോര്‍ട്ട് കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷാ നടപടി. രാജ്യത്തെ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയും രാജ്യത്തിന്‍റെ സുരക്ഷാ വീഴ്ച്ച വരുത്തുകയും താമസക്കാരുടെ ജീവന് ഭീഷണിയാവുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വിധിക്കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
കോടതിക്ക് മതിയായ തെളിവുകള്‍ ഇല്ലെന്നും ഒരു രാജ്യത്തെ പൗരന്മാര്‍ കൂടിച്ചേരല്‍ കുറ്റകരമല്ലെന്നും പ്രതിഭാഗം വക്കില്‍ വാദിച്ചുവെങ്കിലും മതിയായ രേഖകള്‍ ലഭിച്ചുവെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുന്നതെന്നും കോടതി പറഞ്ഞു.