By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്
IndiaInternaltionalKerala

ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്

vishwalokam.com@gmail.com
Last updated: 2026/05/18 at 7:34 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: അനന്തപുരിയില്‍ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് കേവലമൊരു മുഖ്യമന്ത്രിയുടെയുടെയും മന്ത്രിമാരുടെയും സത്യവാചകം ചൊല്ലി അധികാരമേറ്റെടുക്കുന്ന ചടങ്ങ് മാത്രമായിരുന്നില്ല. ചേര്‍ത്തു നില്‍പ്പിന്‍റെയും സൗഹൃദ്ദത്തിന്‍റെയും ഒരു സുന്ദര സന്ദേശവും കൂടി ഇന്നത്തെ ചടങ്ങ് വിളിച്ചോതുന്നുണ്ട്. കയ്യില്‍ വിഡീ സതീശന്‍റെ ഫോട്ടോയേന്തി വന്ന അമ്മാളുവമ്മയെന്ന സീതാലക്ഷ്മി അമ്മ സ്‌റ്റേജില്‍ കയറിയപ്പോള്‍ ചേര്‍ത്തുപിടിച്ചത് മകനോളം വാത്സ്യം കാട്ടിയ മുഖ്യമന്ത്രി വിഡി സതീശനും രാഹുല്‍ ഗാന്ധിയും ചേര്‍ന്നായിരുന്നു. രോഷ പ്രകടനമോ സായുധ സംരക്ഷണ വലയത്തിനകത്തെ ക്രൂര ആക്ഷേപമോ അവിടെയുണ്ടായിരുന്നില്ല. പറവൂരിലെ അമ്മളുവമ്മ ഇന്നത്തെ ചടങ്ങിലെ വിവിഐപിയായിരുന്നു. പറവൂരില്‍ നിന്ന് സത്യ പ്രതിജ്ഞാ ചടങ്ങിന് രാവിലെ തന്നെ അവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. പ്രിയപ്പെട്ട നാട്ടുകാരി സദസ്സിലുണ്ടെന്നറിഞ്ഞപ്പോള്‍ മുഖ്യമന്ത്രി നേരിട്ട് ഉത്തരവിട്ടായിരുന്നു അമ്മയെ വേദിയിലെത്തിച്ചത്.

പ്രളയ സമയത്ത് അമ്മാളുവമ്മയ്ക്ക് വേണ്ടവിധ സഹായങ്ങള്‍ വാഗ്ദാനം ചെയ്ത നന്ദിയായിരുന്നു അവര്‍ക്ക് ഇപ്പോഴും വിഡീ സതീശനോട്. മകനോളം സ്‌നേഹമുണ്ടെന്ന് എടുത്തു പറഞ്ഞ അമ്മയുടെ പേര് മാറ്റിയതും സതീശനാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.

സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ വേദിയില്‍ ആദ്യ നിരയില്‍ തന്നെ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാര്‍ജുന്‍ ഘാര്‍ഗെയ്ക്കും മറ്റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് പിണറായി വിജയനും ബിനോയ് വിശ്വത്തിനും ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രേശേഖറിനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമൊക്കെ ഇടം നല്‍കിയതും ഏറെ വിസ്മയിപ്പിച്ച വേദിയാക്കി മാറ്റി. ചിലരെ സദസ്സിലിരുത്തി മറ്റു ചിലരെ വേദിയിലിരുത്തി നടന്ന മുമ്പത്തെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ നിന്ന് വ്യത്യാസമായിരുന്നു ഇത്. കഴിഞ്ഞ 60 വര്‍ഷ ചരിത്രത്തില്‍ ആദ്യമായായണ് യുഡിഎഫ് മുഴുവന്‍ മന്ത്രിമാരും ആദ്യ ദിവസം തന്നെ സത്യപ്രതിജ്ഞാ ചൊല്ലി അധികാരമേല്‍ക്കുന്നത്.

ഇന്നലെ മന്ത്രമാരെ പ്രഖ്യാപിക്കുന്ന മാധ്യമ സമ്മേളനത്തിലും വിഡി സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് സംവദിച്ചതും അവരുമായി നിന്ന് സെല്‍ഫി എടുത്തതുമൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്കും വേറിട്ട അനുഭമായിരുന്നു.

You Might Also Like

യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 10 ലക്ഷം നല്‍കിയ പിതാവിന്‍റെ മകന് ലഭിച്ചത് 720ല്‍ 107 മാര്‍ക്ക്, മുഖ്യസൂത്രധാരന്‍ പിടിയില്‍

‘പട നയിച്ചവന്‍ തന്നെ നാട് ഭരിക്കും’- കേരളത്തില്‍ ഇനി വിഡി സതീശന്‍റെ കാലം, തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ

‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’

മലപ്പുറത്ത് മിന്നലേറ്റ് 4 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, 2 വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com May 18, 2026 May 18, 2026
Share This Article
Facebook Twitter Copy Link Print
Previous News യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ
Education Health Internaltional Kerala May 17, 2026
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 10 ലക്ഷം നല്‍കിയ പിതാവിന്‍റെ മകന് ലഭിച്ചത് 720ല്‍ 107 മാര്‍ക്ക്, മുഖ്യസൂത്രധാരന്‍ പിടിയില്‍
Education Health India Internaltional Kerala May 16, 2026
‘പട നയിച്ചവന്‍ തന്നെ നാട് ഭരിക്കും’- കേരളത്തില്‍ ഇനി വിഡി സതീശന്‍റെ കാലം, തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ
India Kerala May 14, 2026
‘കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടരുതെന്ന് ജി സുകുമാരന്‍ നായര്‍, ‘വിദ്യാഭ്യാസം കോണ്‍ഗ്രസ് ഏറ്റെടുക്കണം’
India Kerala May 13, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?