ടെക്‌സാസ്: ലോകം ഒരിക്കല്‍ കൂടി സതംഭിച്ചിരിക്കുന്നു. പറയുന്ന വാക്കില്‍ തീര്‍ത്തും അതിശയോക്തിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊറോണക്ക് ശേഷം ഇത്രമേല്‍ സതംഭനാവസ്ഥ ലോകം അനുഭവപ്പെട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2020ല്‍ കൊറോണ കാരണം തെരുവോരങ്ങളടക്കം ജനരഹിതമായ സ്‌തംഭനാവസ്ഥയാണെങ്കില്‍ ഇപ്രാവശ്യം ഐ ടി സ്‌തംഭനമാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്‌ച്ച അര്‍ദ്ധ രാത്രിയിലായിരുന്നു വിന്‍ഡോസിന് സുരക്ഷാ കവചമൊരുക്കുന്ന ക്രൗഡ്‌സ്‌ട്രൈക്കെന്ന സോഫ്‌റ്റ് വെയര്‍ പണിമുടക്കിയത്. പുതിയ അപ്‌ഡേഷനായിരുന്നു ലോക രാജ്യങ്ങളെ സ്‌തംഭനത്തിലെത്തിച്ചത്. 30 മണിക്കൂര്‍ കഴിഞ്ഞിട്ടും ഇതുവരെ പ്രശ്‌നം പരിഹച്ചില്ലെന്നത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്.
പ്രതിസന്ധിയുടെ മൂലകാരണം കണ്ടെത്തിയെന്നും അത് പരിഹരിച്ചു വരികയാണെന്നും ക്രൗഡ്‌സ്ട്രൈക്ക് സി. ഇ. ഒ. ജോര്‍ജ് കുട്‌സ് അറിയിച്ചു. ഇതിനോടകം അന്താരാഷ്ട്രത്തലത്തില്‍ റദ്ദ് ചെയ്യപ്പെട്ട വിമാനങ്ങളുടെ എണ്ണം 100 കവിഞ്ഞു. ഇന്ത്യയില്‍ പല വിമാനത്താവങ്ങളും ഇപ്പോഴും നിശ്ച്‌ചലമാണ്. ആഭ്യന്തര സര്‍വ്വീസുകളില്‍ പഴയ കാല പ്രതാപത്തിലേക്ക് നീങ്ങുന്നെന്ന ട്രോളുകല്‍ അര്‍ത്ഥമാക്കി പേനകള്‍ കൊണ്ടാണ് ബോഡിംഗ് പാസുകള്‍ നല്‍കുന്നത്. മാളുകള്‍, വിമാനത്താവളങ്ങള്‍, ട്രയിന്‍ സ്റ്റേഷനുകള്‍ തുടങ്ങിയ വലിയ സര്‍വ്വീസ് മുതല്‍ ചെറിയ ഗ്രോസറികളെ വരെ ബാധിച്ചുവെന്നതാണ് ഐ ടിയുടെ സ്വധീനം വ്യക്തമാക്കുന്നത്.
കയ്യില്‍ കാശ് വെക്കണമെന്നതാണ് പലരുടെയും നിര്‍ദ്ദേശം. യു എ ഇ രാജ്യാന്തര മാധ്യമം ഖലീജ് ടൈംസ് ഇതുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയതിട്ടുണ്ട്. മാക്കും ലിനക്‌സിനും ബാധിക്കാത്ത പ്രശ്നം വിന്‍ഡോസിനെ മാത്രം ബാധിച്ചതിനാല്‍ സോഷ്യല്‍ മീഡിയകളില്‍ വിന്‍ഡോസിനെതിരായ ട്രോളുകളും അധികരിക്കുന്നുണ്ട്.
ഇതിനിടയില്‍ ചിലര്‍ ഈ പ്രശ്‌നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനും ശ്രമം നടത്തുന്നുണ്ട്. മൂന്നാം ലോക മഹായുദ്ധത്തിന്‍റെ മുന്നോടിയായുള്ള ഹാക്കിംഗാണ് നടന്നതെന്ന് ചില സോഷ്യല്‍ മീഡിയകളില്‍ ഹാഷ്ടാഗ് പ്രചരിക്കുന്നുണ്ട്. അ്‌ത്തരം വാദങ്ങള്‍ ശരിയല്ലെന്ന് ക്രൗഡ്‌സ്ട്രൈക്ക് കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.
എത്ര കോടിയുടെ നഷ്ടമാണ് ഇതിനോടം ലോകം നേരിട്ടതെന്ന് വ്യക്തമായിട്ടില്ല. വീണ്ടും പ്രവര്‍ത്തനമാരംഭിച്ചയുടനെ അതിനെ കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വരും.