കൊച്ചി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഉടനെ ഇടിവ് നേരിട്ട സ്വര്‍ണ്ണ വിലയില്‍ ഇന്ന് വീണ്ടും കുറവ്. ബജറ്റ് ദിനം മാത്രം പവന് രണ്ടായിരം രൂപ കുറഞ്ഞെങ്കില്‍ ഇന്ന് വീണ്ടും 760 രൂപ കുറഞ്ഞു. നിലവില്‍ ഗ്രാമിന് 6400 രൂപയും പവന് 51200 രൂപയുമാണ് വിപണിയില്‍.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 2960 രൂപയാണ് ഇടിഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അതേ സമയം ഇന്ത്യയിലെ ഇടിവ് മറ്റു രാജ്യങ്ങളിലെന്നും ബാധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. യു. എ. ഇയില്‍ കേവലം 5 ദിര്‍ഹം മാത്രം ഗ്രാമിന് വ്യത്യാസപ്പെട്ടതായാണ് ജ്വല്ലറി ജീവനക്കാര്‍ അറിയിച്ചത്.