By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി; പി. പി. ദിവ്യക്കെതിരെ കേസെടുത്തേക്കും.
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Kerala > നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി; പി. പി. ദിവ്യക്കെതിരെ കേസെടുത്തേക്കും.
Kerala

നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി; പി. പി. ദിവ്യക്കെതിരെ കേസെടുത്തേക്കും.

vishwalokam.com@gmail.com
Last updated: 2024/10/17 at 9:33 AM
vishwalokam.com@gmail.com
Share
2 Min Read
SHARE

ദിവ്യയുടെ ഭര്‍ത്താവ് ശശിയുടെ ബിനാമിയെന്ന് അന്‍വര്‍ എം.എല്‍.എ.

കോഴിക്കോട/പാലക്കാട്: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി നല്‍കി ജന്മനാട്. കണ്ണൂരില്‍ നിന്ന് വിലാപയാത്രയായി വന്ന അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം പത്തനം തിട്ട കലക്ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രിമാരും രാഷ്ട്രീയ-സാംസ്കാരിക പ്രമുഖരടക്കം നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കലക്ട്രേറ്റില്‍ എത്തിയത്. വൈകാരിക രംഗങ്ങള്‍ക്ക് കലക്ട്രേറ്റ് സാക്ഷ്യം വഹിച്ചു. കൂടെ ജോലി ചെയ്ത അനുഭവം പങ്കുവെച്ച് നേരത്തെ ദിവ്യ. എസ് അയ്യര്‍ ഫൈസ് ബുക്കില്‍ അദ്ദേഹത്തെ കുറിച്ച് പോസ്റ്റിയിരുന്നു. പത്തനം തിട്ട മുന്‍ കലക്ടര്‍ പി.ബി. നൂഹിന്‍റെ പോസ്റ്റുമുണ്ടായിരുന്നു. കലക്ട്രേറ്റിലെത്തി പൊട്ടിക്കരഞ്ഞാണ് ദിവ്യ എസ്. നായര്‍ മടങ്ങിയത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തേക്കും. ബന്ധുക്കാരില്‍ നിന്നും കൂടെ ജോലി ചെയ്തവരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് സംഗമത്തില്‍ അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണമടക്കം മോശമായി സംസാരിച്ച പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ പ്രസംഗമാണ് ആത്മഹത്യക്ക് വഴിവെച്ചതെന്ന് സംഗമത്തില്‍ പങ്കെടുത്തവരും പറയുന്നു. കണ്ണൂര്‍ കലക്ട്രേറ്റ് ഓഫീസില്‍ നടന്ന യാത്രാ സംഗമം കഴിഞ്ഞ് ഓഫീസില്‍ ചെന്ന് മൂന്ന് ഫയലുകളില്‍ അദ്ദേഹം ഒപ്പു വെച്ചിരുന്നു. അവസാനം ഡ്രൈവര്‍ ശംസുദ്ദീനെ വിളിച്ച് റയില്‍വേയിലേക്ക് കൊണ്ടു വിടാന്‍ പറഞ്ഞിരുന്നു. വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങിയ അദ്ദേഹം സാധാരണ സംസാരങ്ങളൊന്നുമുണ്ടായില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. റെയില്‍വേ എത്തും മുമ്പ് ഒരാളും കൂടെ വരാനുണ്ടെന്ന് പറഞ്ഞ് പകുതിയില്‍ ഇറങ്ങിയെന്നും തുടര്‍ന്ന് എവിടെ പോയതെന്നും അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടാന്‍ ചെന്ന ഭാര്യയും മക്കളും നവീനെ കാണാത്തത് കൊണ്ട് കണ്ണൂരില്‍ ബന്ധപ്പെട്ട് നോക്കി. അവസാനം ബന്ധപ്പെട്ടവര്‍ ക്വാര്‍ട്ടേഴ്‌സില്‍ ചെന്നപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്.

30 വര്‍ഷത്തെ പരിചയ സമ്പന്നനായിരുന്നു അദ്ദേഹം. നല്ലൊരു ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് അടുത്തവരൊക്കെ പറയുന്നത്. ദിവ്യ എസ് നായരുടെ പോസ്റ്റും അത് ശരിവെക്കുന്നതായിരുന്നു. പക്ഷേ സ്ഥലം മാറ്റവും ആരോപണവും കൂടെ അദ്ദേഹത്തെ മാനസീകമായി തളര്‍ത്തിയെന്നും യാത്രയയപ്പ് സംഗമത്തില്‍ ജില്ലാ പ്രസിഡണ്ടിന്‍റെ പ്രസംഗം ആത്മഹത്യക്ക് വഴിവെച്ചെന്നും ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നുണ്ട്.

അതേ സമയം പി. പി. ദിവ്യയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണെന്ന് അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. അത് കൊണ്ട് തന്നെയാണ് യാത്രയയപ്പ് സംഗമത്തില്‍ അയാളെ ആക്ഷേപിക്കാന്‍ ദിവ്യ സമയം കണ്ടെത്തിയതെന്നും,. ജില്ലാ പ്രസിഡണ്ടിന്‍റെ പദവി അതിനായി ദുരുപയോഗം ചെയ്‌തെന്നും പോലീസ് അന്വേഷണത്തില്‍ സത്യം തെളിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

You Might Also Like

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 17, 2024 October 17, 2024
Share This Article
Facebook Twitter Copy Link Print
Previous News ഡോ. പി. സരിന്‍ പാലക്കാട്ട് ഇടതു സ്വതന്ത്രന്‍? സി. പി. എം. ഔദ്യോഗിക പ്രഖ്യാപനം നാളെ
Next News ‘സരിന്‍റേത് സി.പി.എം ഭാഷ്യം’ വി.ഡി. സതീശന്‍; പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
India Kerala February 13, 2026
പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?