ദിവ്യയുടെ ഭര്‍ത്താവ് ശശിയുടെ ബിനാമിയെന്ന് അന്‍വര്‍ എം.എല്‍.എ.
കോഴിക്കോട/പാലക്കാട്: അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (എ.ഡി.എം) നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രാമൊഴി നല്‍കി ജന്മനാട്. കണ്ണൂരില്‍ നിന്ന് വിലാപയാത്രയായി വന്ന അദ്ദേഹത്തിന്‍റെ ഭൗതീക ശരീരം പത്തനം തിട്ട കലക്ട്രേറ്റില്‍ പൊതുദര്‍ശനത്തിന് വെച്ചു. മന്ത്രിമാരും രാഷ്ട്രീയ-സാംസ്കാരിക പ്രമുഖരടക്കം നിരവധി പേരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കലക്ട്രേറ്റില്‍ എത്തിയത്. വൈകാരിക രംഗങ്ങള്‍ക്ക് കലക്ട്രേറ്റ് സാക്ഷ്യം വഹിച്ചു. കൂടെ ജോലി ചെയ്ത അനുഭവം പങ്കുവെച്ച് നേരത്തെ ദിവ്യ. എസ് അയ്യര്‍ ഫൈസ് ബുക്കില്‍ അദ്ദേഹത്തെ കുറിച്ച് പോസ്റ്റിയിരുന്നു. പത്തനം തിട്ട മുന്‍ കലക്ടര്‍ പി.ബി. നൂഹിന്‍റെ പോസ്റ്റുമുണ്ടായിരുന്നു. കലക്ട്രേറ്റിലെത്തി പൊട്ടിക്കരഞ്ഞാണ് ദിവ്യ എസ്. നായര്‍ മടങ്ങിയത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തേക്കും. ബന്ധുക്കാരില്‍ നിന്നും കൂടെ ജോലി ചെയ്തവരില്‍ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥലം മാറ്റം ലഭിച്ച നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് സംഗമത്തില്‍ അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണമടക്കം മോശമായി സംസാരിച്ച പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ പ്രസംഗമാണ് ആത്മഹത്യക്ക് വഴിവെച്ചതെന്ന് സംഗമത്തില്‍ പങ്കെടുത്തവരും പറയുന്നു. കണ്ണൂര്‍ കലക്ട്രേറ്റ് ഓഫീസില്‍ നടന്ന യാത്രാ സംഗമം കഴിഞ്ഞ് ഓഫീസില്‍ ചെന്ന് മൂന്ന് ഫയലുകളില്‍ അദ്ദേഹം ഒപ്പു വെച്ചിരുന്നു. അവസാനം ഡ്രൈവര്‍ ശംസുദ്ദീനെ വിളിച്ച് റയില്‍വേയിലേക്ക് കൊണ്ടു വിടാന്‍ പറഞ്ഞിരുന്നു. വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങിയ അദ്ദേഹം സാധാരണ സംസാരങ്ങളൊന്നുമുണ്ടായില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. റെയില്‍വേ എത്തും മുമ്പ് ഒരാളും കൂടെ വരാനുണ്ടെന്ന് പറഞ്ഞ് പകുതിയില്‍ ഇറങ്ങിയെന്നും തുടര്‍ന്ന് എവിടെ പോയതെന്നും അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കൂട്ടാന്‍ ചെന്ന ഭാര്യയും മക്കളും നവീനെ കാണാത്തത് കൊണ്ട് കണ്ണൂരില്‍ ബന്ധപ്പെട്ട് നോക്കി. അവസാനം ബന്ധപ്പെട്ടവര്‍ ക്വാര്‍ട്ടേഴ്‌സില്‍ ചെന്നപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്.
30 വര്‍ഷത്തെ പരിചയ സമ്പന്നനായിരുന്നു അദ്ദേഹം. നല്ലൊരു ഉദ്യോഗസ്ഥനായിരുന്നുവെന്നാണ് അടുത്തവരൊക്കെ പറയുന്നത്. ദിവ്യ എസ് നായരുടെ പോസ്റ്റും അത് ശരിവെക്കുന്നതായിരുന്നു. പക്ഷേ സ്ഥലം മാറ്റവും ആരോപണവും കൂടെ അദ്ദേഹത്തെ മാനസീകമായി തളര്‍ത്തിയെന്നും യാത്രയയപ്പ് സംഗമത്തില്‍ ജില്ലാ പ്രസിഡണ്ടിന്‍റെ പ്രസംഗം ആത്മഹത്യക്ക് വഴിവെച്ചെന്നും ബന്ധപ്പെട്ടവര്‍ ആരോപിക്കുന്നുണ്ട്.
അതേ സമയം പി. പി. ദിവ്യയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബെനാമിയാണെന്ന് അന്‍വര്‍ എം.എല്‍.എ ആരോപിച്ചു. അത് കൊണ്ട് തന്നെയാണ് യാത്രയയപ്പ് സംഗമത്തില്‍ അയാളെ ആക്ഷേപിക്കാന്‍ ദിവ്യ സമയം കണ്ടെത്തിയതെന്നും,. ജില്ലാ പ്രസിഡണ്ടിന്‍റെ പദവി അതിനായി ദുരുപയോഗം ചെയ്‌തെന്നും പോലീസ് അന്വേഷണത്തില്‍ സത്യം തെളിയില്ലെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.