ഇന്ന് ലക്ഷണക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വീണ്ടും അക്ഷരമുറ്റത്തേക്ക് ചുവട് വെച്ചു. രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ശക്തമായ മഴയുടെ അകമ്പടിയോടെ അവര്‍ വിദ്യാലയ വാതില്‍ തുറന്ന് അകത്ത് കയറി. നല്ല നാളേയ്ക്കുള്ള തയ്യാറെടുപ്പിനായ്. പുതിയ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കം കുറിക്കുമ്പോള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍ ഇവിടെ കുറിക്കുന്നു
1- വിദ്യാര്‍ത്ഥികള്‍ നല്ല നാളേയ്ക്കുള്ള പ്രതീക്ഷകളാണ്. അത് യാഥാര്‍ത്ഥ്യമാവണമെങ്കില്‍ രക്ഷിതാക്കളുടെ നിതാന്ത ജാഗ്രത അനിവാര്യമാണ്. രക്ഷിതാക്കള്‍-അദ്ധ്യാപക ബന്ധമാണ് ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസം മൂല്യവത്താക്കുന്നത്. അത് കൊണ്ട് വിദ്യാലയത്തില്‍ കൊണ്ട് വിട്ടാല്‍ ഉത്തരവാദിത്തം കഴിഞ്ഞെന്ന മനോഭാവം മാറ്റി വെച്ച് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ നിരന്തരമായി അദ്ധ്യാപകരോട് അന്വേഷണം നടത്തണം.
2- സ്‌കൂളില്‍ നിന്ന് വീട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ വന്നുള്ള ജോലികളുണ്ടാവാം എന്നത് സ്വാഭാവികം. പക്ഷേ അതിലപ്പുറം മാനസീകമായ പിരിമുറുക്കം ഒഴിവാക്കാന്‍ അവരുടെ കളികള്‍ക്കും മറ്റു കാര്യങ്ങള്‍ക്കും സമയം അനുവദിച്ച് നല്‍കുക. മുഴുസമയം പുസ്തകപ്പുഴുവാക്കുന്നത് പ്രായോഗിക വിദ്യാഭ്യാസ രീതിയില്ല.
3- പുതിയ കാലത്ത് മൊബൈല്‍ ഉപയോഗിക്കരുതെന്ന് പറയുന്നത് ഒരു പക്ഷേ വിഡ്ഡിത്തമായേക്കാം. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും സ്വന്തമായി ടാബേ മൊബൈലോ ഉണ്ടായേക്കാം. അമതിമായ ഉപയഗോത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതോടൊപ്പം അവ ഉപയോഗിക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ അവബോധവും ഉണ്ടാവണം. അത് വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞ് കൊടുക്കുകയും വേണം.
4- തെറ്റ് കണ്ടാല്‍ ശകാരിക്കാന്‍ വെമ്പല്‍കൊള്ളുന്ന രക്ഷിതാക്കളാണ് പലരും. മക്കളുടെ നന്മ കണ്ടാല്‍ പ്രോത്സാഹിപ്പിക്കാന്‍ നിര്‍ബന്ധമായും നേരം കണ്ടെത്തണം. നാം അവരെ പ്രത്സാഹിപ്പിച്ചില്ലെങ്കില്‍ അത് കിട്ടുന്ന സ്ഥലത്തേക്ക് അവര്‍ പോകും. പിന്നെ കൈ മലര്‍ത്തിയിട്ട് കാര്യമില്ല.
5- വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യ നുകര്‍ന്ന് നല്‍കുന്ന ഒരു ബഹുമാന കൂട്ടമാണ് അദ്ധ്യാപകര്‍. അവരെ ബഹുമാനത്തോടെ മാത്രം കാണുകയും അവര്‍ ചെയ്ത് തന്ന നന്മയോട് എന്നും നന്ദിയുള്ളവരുമായിരിക്കണം. അത് അവരോട് വിളിച്ച് പറയുന്നതില്‍ രക്ഷിതാക്കള്‍ പിശുക്ക് കാട്ടരുത്.
6- വിദ്യാലയ വഴിയില്‍ കഴുക കണ്ണുമായി കാത്തിരിക്കുന്ന ചില ചെന്നായക്കൂട്ടങ്ങളുണ്ടാവും. കള്ളും, മയക്കുമരുന്നും, കഞ്ചാവുമായി അവര്‍ സ്‌കൂള്‍ പരിസരത്ത് ബന്ധം സ്ഥാപിക്കും. അത്തരക്കാരോട് നോ എന്ന് പറയാന്‍ മടിക്കരുത്. അവരെ നിയമപാലകര്‍ക്ക് കാണിച്ച് കൊടുക്കാനും നാം മറക്കരുത്.
7- കേവലം പുസ്തകത്തില്‍ മാത്രമല്ല വിദ്യ എന്ന വലിയൊരു തിരിച്ചറിവ് നമ്മുക്കുണ്ടാവണം. നമ്മുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അത് പ്രതിഫലിക്കുകയും വേണം.
8- നാളത്തെ കളക്ടറോ, ഡോക്ടറോ, എഞ്ചിനീയറോ, ടീച്ചറോ ആവേണ്ടവരാണ് നമ്മുടെ മക്കള്‍. അവരുടെ ആഗ്രങ്ങള്‍ അവരുടെ സ്വാതന്ത്ര്യമാണ്. അതിനുള്ള വഴികള്‍ തുറന്ന് കൊടുക്കലാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്തം. നമ്മുടെ ആഗ്രഹം വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത് അവരുടെ സ്വപ്‌നമല്ലെന്ന് മനസ്സിലാക്കുക.
മക്കള്‍ അമൂല്യമാണ്, വിദ്യയും അതുപോലെ തന്നെ. വൈകുയുദിക്കുന്ന ബോധോദയങ്ങള്‍ക്ക് കൈമലര്‍ത്തലും ഖേദവുമല്ലാതെ പരിഹാരമില്ലെന്ന് ഓര്‍മ്മപ്പെടുത്താം. അത് കൊണ്ട് വിലപിക്കാനുള്ള സാഹചര്യങ്ങള്‍ നാം ഉണ്ടാക്കരുത്.