കണ്ണൂര്‍/വയനാട്: കേരളത്തില്‍ ദിവസങ്ങളോളമായി തുടരുന്ന അതിശക്തമായ മഴയില്‍ ജനങ്ങള്‍ക്ക് കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീര പ്രദേശത്തുള്ളവര്‍ക്ക് സുരക്ഷാ സ്ഥാനത്തേക്ക് മാറിത്താമസിക്കാനും നിര്‍ദ്ദേശമുണ്ട്.
നിലവില്‍ ഇതുവരെ നാല് മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിലും വയനാട്ടിലും മലവെള്ളപ്പാച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വയനാട്ടിലെ തവിഞ്ഞാല്‍ തലപ്പുഴയും കണ്ണൂരിലെ ആറളം മേഖലയിലെ പുഴയിലുമാണ്മ ലവെള്ളപ്പാച്ചിലുണ്ടായിരിക്കുന്നത്. ആറളം മേഖലയില്‍ 50ലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 3 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു അടുത്തുള്ള വിമാനത്താവളങ്ങളില്‍ ഇറങ്ങി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ പല ഡാമുകളുടെ ഷട്ടറുകള്‍ ഭാഗീകമായി തുറന്നിട്ടുണ്ട്
കണ്ണൂരിലും വയനാട്ടിലും പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് കാറ്റോടെ കൂടെയുള്ള മഴയ്ക്കുള്ള സാധ്യതകളാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടീച്ചിരിക്കുന്നത്. ജനങ്ങള്‍ അതീവ ജാഗ്രതയിലുണ്ടാവണമെന്നും നിർദ്ദേശമുണ്ട്.