മുംബൈ; മുഹറം ആഘോഷ റാലിക്കിടെ വിതരണം ചെയ്യപ്പെട്ട ഗുളികയ്ക്ക് പിന്നില്‍ ഗുരുതരമായ ലക്ഷ്യമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇന്നലെ അറസ്റ്റിലായ പൂണെ സ്വദേശി ഫയാസ് പ്രേംജി എക്‌സ് മുസ്ലിം സംഘടന പ്രതിനിധിയാണെന്നും കണ്ടെത്തി. 15000 പേര്‍ പങ്കെടുത്ത റാലിക്കിടെ വേദന സംഹാരിയെന്ന് പേരിലായിരുന്നു ഇയാളുടെ ഗുളിക വിതരണം നടന്നത്. മുംബൈ ബൈക്കുള പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുംബൈയില്‍ മുഹറം 10ന് നടക്കുന്ന ആഘോഷയാത്രിയില്‍ വലിയ ജനപങ്കാളിത്തമാണ് നടക്കാറുള്ളത്. ഇയാളുടെ ലക്ഷ്യം റാലിയില്‍ പങ്കെടുത്തവരുടെ കൊലപാതകമായിരുന്നു. വെള്ളിയാഴ്ച്ച ബൈക്കുളയിലെ റീ റോഡ് റഹ്മദാബാദ് സെമിത്തേരിക്ക് സമീപമാണ് ഘോഷയാത്ര നടന്നത്. വേദന സംഹായിരയെന്ന രൂപേണ നടത്തിയ വിതരണത്തിന് തൊട്ടുപിന്നാലെ മരുന്ന് കഴിച്ചവര്‍ക്ക് വയറ് വേദനയും അസ്വസ്ഥതയും വന്നതാണ് സംശയത്തിന് കാരണമായത്. കഴിച്ച് 11 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും അപകടനില തരണം ചെയ്തതായും റിപ്പോര്‍ട്ട് ചെയ്തു.
ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ലക്ഷ്യം കൊലപാതകമായിരുന്നുവെന്ന് വ്യക്തമായത്. ഗുളികയില്‍ എലികളെ കൊല്ലാനുപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇയാളുടെ കൈവശത്തില്‍ നിന്ന് 15000ത്തോളം ക്യാപ്‌സൂളുകളും 50 കിലോ സിങ്ക് ഫോസ്‌ഫൈഡും 3000ത്തോളം കാലി ക്യാപ്‌സൂളുകളും ഓണ്‍ലൈനായി വാങ്ങിയിട്ടുണ്ടെന്നും വ്യക്തമായി.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കോടതയില്‍ ഹാജരാക്കി ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇയാള്‍ മറ്റേതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോയെന്നും വിദേശ സംഘടനകളുമായി ബന്ധമുണ്ടോയെന്നും പരിശോധിച്ച് വരികയാണ്. ഇയാള്‍ രണ്ട് ഹിന്ദുത്വവാദ സോഷ്യല്‍ മീഡിയ ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.