ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ അലിഗഞ്ച് പ്രദേശത്തെ കോച്ചിങ് സെന്‍ററില്‍ വന്‍ തീപിടിത്തം. 14 പേര്‍ മരണപ്പെട്ടു. നിരവധി പേര്‍ കെട്ടിനത്തിനകത്ത് കുടങ്ങിക്കിടക്കുന്നതായ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
തീ പിടത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവസ്ഥലത്തെത്തി അന്വേഷണം നടത്താന്‍ മുതര്‍ന്ന ഉദ്യോഗസ്ഥരോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാട് ഉത്തരവിട്ടു. പരിക്കേറ്റവര്‍ക്ക് വേണ്ടവിധമുള്ള ചികിത്സ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോച്ചിങ് സെന്‍ററിന്‍റെ ഒന്നാം നിലയില്‍ നിന്നായിരുന്നു തീ പടര്‍ന്നത്. പുക ഉയരുന്നത് കണ്ട നാട്ടുകാരായിരുന്നു വിവരം അറിയിച്ചത്. പക്ഷേ തീ വ്യാപകമായതിന് ശേഷമാണ് അകത്തുള്ളവര്‍ കാര്യമറിഞ്ഞത്. സംഭവമറിഞ്ഞയുടനെ പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തി വേണ്ട നടപടികള്‍ കൈകൊണ്ടു. പലരും കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.