അബൂദാബി: എന്നും വിസ്മയിപ്പിച്ചിട്ടുള്ള യുഎഇ ഗതാഗത വഴിയില്‍ പുതിയ ചരിത്ര പടയോട്ടത്തിന് തുടക്കമിടുന്നു. പ്രഖ്യാപനങ്ങളൊക്കെ പ്രാബല്യത്തില്‍ വരുത്തി ചരിത്രമുള്ള യുഎഇയ്ക്ക് ഇത്തിഹാദ് ട്രെയിനോട്ടവും പുതിയ ചരിത്രം രചിച്ച് നല്‍കും. യുഎഇയുടെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിച്ചുള്ള യാത്ര സൗകര്യമാണ് ഇത്തിഹാദ് റെയില്‍. പണി കഴിഞ്ഞയുടനെ ചരക്കുകള്‍ വഹിച്ച് ട്രെയല്‍ ഓട്ടം നടത്തി പരീക്ഷണം നടത്തിയ ശേഷമാണ് യാത്രക്കാര്‍ക്ക് വേണ്ടി ഗതാഗത സൗകര്യമുള്ള ട്രയിനുകള്‍ ഓടിത്തുടങ്ങുന്നത്. നിലവില്‍ 400 ആളുകള്‍ക്ക് യാത്ര സൗകര്യമുള്ള പതിനഞ്ചോളം ട്രെയിനുകളാണ് തയ്യാറായിരിക്കുന്നത്.
ആദ്യ ട്രെയിന്‍ അബൂദാബിയില്‍ നിന്ന് ജൂണ്‍ 30ന് ഫുജൈറയിലേക്ക് പുറപ്പെടും. ഇതിനായുള്ള ടിക്കറ്റ് ബുക്കിങ്ങുകള്‍ ആരംഭിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ വിറ്റഴിച്ചത് 5000 ടിക്കറ്റുകളാണ്. അബൂദാബിയില്‍ നിന്ന് ഒന്നേക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് ഫുജൈറയിലേക്ക് എത്തിച്ചേരുമെന്നതാണ് ഇത്തിഹാദിന്‍റെ ഏറ്റവും വലിയ പ്രത്യേഗത. യുഎഇയുടെ ഗതാഗത സഞ്ചാരത്തില്‍ തന്നെ വലിയൊരു മാറ്റത്തിന് ഇത്തിഹാദ് ട്രയിന്‍ കാരണമായേക്കും.
ആദ്യയോട്ടത്തില്‍ അബൂദാബിയില്‍ നിന്ന് ഫുജൈറയിലേക്ക് മാത്രമായിരിക്കും സ്റ്റോപ്പുകള്‍ അനുവദിക്കുക. സെപ്റ്റംബറോടു കൂടെ ദുബായിലും അല്‍ ദൈദിലും സ്‌റ്റോപ്പ് അനുവദിക്കും. മൂന്നാം ഘട്ടത്തിലായിരിക്കും ഷാർജ്ജ യൂണിവേഴ്സിറ്റുയുള്‍പ്പടെ എല്ലാ എമിറേറ്റ്സുകളിലും സ്റ്റോപ്പ് അനുവദിക്കുന്നത്. ബിസിനസ്സ് രംഗത്തും താമസക്കാരുടെ യാത്രാ സൗകര്യത്തിലും വലിയൊരു മാറ്റത്തിന് ഇത് കാരണമായേക്കും. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ആദ്യ യാത്ര ഫുജൈറയിലേക്ക് തെരെഞ്ഞെടുത്തത്.
നിലവില്‍ രണ്ട് ക്ലാസുകളിലാണ് യാത്രക്കാര്‍ക്ക് സീറ്റ് സംവിധാനമൊരുക്കിയിരിക്കുന്നത്
1- കംഫര്‍ട്ട് ക്ലാസ് (comfort class): 55 ദിര്‍ഹംസ് മുതലാണ് ടിക്കറ്റ് ആരംഭിക്കുന്നത്. ഇതില്‍ വൈഫൈ, പവര്‍ സോക്കറ്റ് വിശാലമായ ലഗേജ് സൗകര്യം ലഭ്യമായിരിക്കും
2- പ്രീയമിയം ക്ലാസ് (premium class): ഇതില്‍ ടിക്കറ്റ് നിരക്ക് 120 ദിര്‍ഹംസ് മുതല്‍ ആരംഭിക്കും- ആഡംബര സീറ്റുകള്‍, സൗജന്യ ലഘുഭക്ഷണങ്ങള്‍ എന്നിവ ലഭ്യമായിരിക്കും.