മഹാരാഷ്ട്ര: രാഷ്ട്രീയ കരുനീക്കത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ സംസ്ഥാനമാണ് മുംബൈ. എന്‍സിപിയും കോണ്‍ഗ്രസും നവനിര്‍മ്മാണ്‍ സേനയും ശിവസേനയും കൂടിയും ഭിന്നിച്ചും ഭരിക്കുന്ന അപൂര്‍വ്വ സംസ്ഥാനം.അവിടെ നിന്നുള്ള പുതിയ വാര്‍ത്തകളാണ് നിലവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാവുന്നത്. നവനിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറെ 13 വര്‍ഷത്തിന് ശേഷം തറവാട് ഭവനമായ മാതോശ്രീയില്‍ ഉദ്ധവിനെ കാണാന്‍ വന്നിരിക്കുന്നു. അതും അദ്ദേഹത്തിന്‍റെ ജന്മദിനത്തില്‍. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അടുത്ത വര്‍ഷം തദ്ദേശ സ്വയം വരണ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മുംബൈയില്‍ ഈ പുതിയ കൂട്ടുക്കെട്ടിന്‍റെ ഭാവി ഏറെ ശ്രദ്ധേയമാണ്. ഏക്‌നാഥ് ഷിന്‍ഡെ ഉദ്ധവില്‍ നിന്ന് ഇടഞ്ഞ് പോയതിന് ശേഷം ഭരണം നഷ്ടപ്പെട്ട ഉദ്ധവ് ശിവസേനയ്ക്ക് പിടിച്ച് നില്‍ക്കാനുള്ള തെരെഞ്ഞെടുപ്പും കൂടിയാണിത്. അതൊടൊപ്പം മുംബൈ രാഷ്ട്രീയത്തില്‍ നിലവില്‍ ശ്രദ്ധേയമല്ലാത്ത നവനിര്‍മ്മാണ്‍ സേനയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കാരണമായേക്കും.
2012ല്‍ ബാല്‍താക്കറെയുടെ മരണ സമയത്താണ് രാജ് താക്കറെ അവസാനമായി മാതോശ്രീയിലെത്തിയത്. പിന്‍ഗാമിയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഇരുവരും അകലാന്‍ കാരണമായത്. ശിവസേന സ്ഥാപനകനായ ബാല്‍താക്കറയുടെ സഹോദര പുത്രനായ രാജ് ആയിരുന്ന പാര്‍ട്ടിയുടെ പിന്‍ഗാമിയെന്ന് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ 2005ല്‍ മകന്‍ ഉദ്ധവിനെ പിന്‍ഗാമിയാക്കിയതോടെ രാജ് പാര്‍ട്ടി വിടുകയായിരുന്നു. 2006ലാണ് അദ്ദേഹം നവനിര്‍മ്മാണ്‍ സേന (എംഎന്‍എസ് ) എന്ന പാര്‍ട്ടിക്ക് രൂപം നല്‍കിയത്.
മുംബൈ സ്‌കൂളുളിലെ പ്രൈമറി ക്ലാസുകളില്‍ ഹിന്ദി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഗുഢപദ്ധതിയെ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ചെതിര്‍ത്തിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആ തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഇതിന്‍റെ വിജയാഘോഷം പരിപാടിയിലായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം താക്കറെ സഹോദരങ്ങള്‍ ഒന്നിച്ചത്. ഈ മാസം ആദ്യത്തിലായിരുന്നു രണ്ട് പതിറ്റാണ്ടിന് ശേഷം ഇരുവരും വേദിപങ്കിട്ടത്.
1966 ജൂണ്‍ 19ന് റനാഡെയിലുള്ള താക്കറെയുടെ കുടുംബ വീട്ടിലായിരുന്നു ശിവസേനയുടെ ഉദയമെങ്കിലും പാര്‍ട്ടിയുടെ എല്ലാ വളര്‍ച്ചയ്ക്കും സാക്ഷിയായ വീടെന്ന ഖ്യാതിയാണ് മാതോശ്രീയെ വേറിട്ടതാക്കുന്നത്. 1960ലായിരുന്നു ബാന്ദ്ര ഈസ്റ്റിലെ കലാനഗറില്‍ ബാല്‍താക്കറെ മാതോശ്രീ നിര്‍മ്മിച്ചത്. ശിവസേനയുടെ പിന്നീടുള്ള എല്ലാ ചുവടുവെപ്പുകള്‍ക്കും സാക്ഷിയായ തറവാടും കൂടിയായിരുന്നു മാതോശ്രീ.