By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: രാഹുലിന്‍റെ വോട്ട് കൊള്ള ആരോപണം; അടിസ്ഥാനമില്ലാത്തതെന്ന് ഗ്യാനേഷ് കുമാര്‍, ഉടനടി പ്രതികരണം ഭയത്തോടെ?
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > രാഹുലിന്‍റെ വോട്ട് കൊള്ള ആരോപണം; അടിസ്ഥാനമില്ലാത്തതെന്ന് ഗ്യാനേഷ് കുമാര്‍, ഉടനടി പ്രതികരണം ഭയത്തോടെ?
IndiaInternaltional

രാഹുലിന്‍റെ വോട്ട് കൊള്ള ആരോപണം; അടിസ്ഥാനമില്ലാത്തതെന്ന് ഗ്യാനേഷ് കുമാര്‍, ഉടനടി പ്രതികരണം ഭയത്തോടെ?

vishwalokam.com@gmail.com
Last updated: 2025/09/18 at 6:01 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

ന്യൂഡല്‍ഹി: ഹൈട്രജന്‍ ബോംബിന്‍റെ പ്രതീക്ഷയില്‍ കൂടിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വീണ്ടും കാത്തിരിപ്പിന്‍റെ പ്രതീക്ഷ നല്‍കി മറ്റൊരു അണുബോംബെടുത്തിട്ട് രാഹുല്‍ ഗാന്ധി. വോട്ട് ചോറിന്‍റെ രണ്ടാം ഘട്ടത്തില്‍ മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെതിരെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ശക്തമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അഴിച്ചു വിട്ടത്. ആരോപണത്തിന് പിന്നാലെ തെരെഞ്ഞെടുപ്പ് മുഖ്യ കമ്മീഷന്‍ ഗ്യാനേഷ് കുമാറിന്‍റെ ആരോപണം നിഷേധിച്ച് കൊണ്ടുള്ള പത്ര സമ്മേളനവും കൂടി നടന്നു. ഉടനടി നടന്ന പ്രതികരണം രാഹുലിന്‍റെ ആരോപണ ഭയത്താലാണോ എന്നും സംശയിക്കപ്പെടുന്നു.

തെരെഞ്ഞെടുപ്പ കമ്മീഷനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം
2023ല്‍ കര്‍ണ്ണാടകയിലെ നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ആലന്ദ് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. വോട്ടറുടെ പേര് നീക്കം ചെയ്‌തെന്ന് രേഖയില്‍ കാണിക്കപ്പെടുന്ന വ്യക്തി പോലും അറിയാതെയാണ് കാര്യം നടന്നിട്ടുള്ളത്. ഗോദാബായ് എന്നയാളുടെ കുടുംബത്തില്‍ നിന്ന് മാത്രം 12 വോട്ടുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടവർ അന്വേഷണം നടത്തിയപ്പോള്‍ അറിയില്ലെന്ന മറുപടിയാണ് അവര്‍ക്ക് ലഭിച്ചത്. ഇത് എങ്ങനെ സംഭവിക്കുന്നു? ആരാണ് ഈ വ്യക്തികളുടെ നമ്പറുപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ആളുകളെ മാറ്റുന്നത്? ഈ ചോദ്യങ്ങള്‍ക്കാണ് മറുപടി ലഭിക്കേണ്ടതെന്ന് രാഹുല്‍ പറഞ്ഞു.

ഇതിന് പിന്നില്‍ ഹൈടെക് കൊള്ളയാണ് നടന്നിട്ടുള്ളത്. സോഫ്റ്റ് വയര്‍ ഉപയോഗിച്ചാണ് ഈ പ്രക്രിയകള്‍ നടക്കുന്നത്. വോട്ടുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ട ആളുകളെയും അദ്ദേഹം വേദിയില്‍ കൊണ്ട് വന്നിരുന്നു.

കര്‍ണ്ണാടകയിലെ നമ്പര്‍ ഉപയോഗിച്ചല്ല ഇത് നടക്കുന്നത്. റിമൂവ് ചെയ്യുന്ന നമ്പറുകളിലേക്ക് വിളിച്ചാല്‍ കിട്ടുകയുമില്ല. കോണ്‍ഗ്രസ് വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ഘൂഡമായ ശ്രമമാണ് ഇതിന് പിന്നില്‍. ഇതൊക്കെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ അറിവോടെയാണ് നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക സിഐഡി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷനും 18 കത്തുകളയിച്ചിട്ടുണ്ട്, പക്ഷേ ഇതിനൊന്നും വിശദീകരണം ലഭിച്ചിട്ടില്ല. കര്‍ണ്ണാടകയിലെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പെട്ടെന്ന് തന്നെ സിഐഡിക്ക് വിവരം നല്‍കണം. മഹാരാഷ്ട്രയിലെ രജൂര മണ്ഡലത്തിലും വോട്ടുകളുടെ ക്രൃത്രിമം നടന്നിട്ടുണ്ട്. 6850 വ്യാജ വോട്ടുകളാണ് ഇവിടെ വോട്ടർ പട്ടികയില്‍ ചേർത്തിട്ടുള്ളത്. പല പേരുകളിലായാണ് കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിരിക്കുന്നത്. എല്ലാം വ്യാജ ലോഗിന്‍ ഉപയോഗിച്ചാണ് നടക്കുന്നത്.

തെരെഞ്ഞെടുപ്പ കമ്മീഷന്‍റെ മറുപടി
രാഹുല്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ആര്‍ക്കും ഓണ്‍ലൈനായി ഇത്തരം കൃത്രിമം നടത്താന്‍ സാധ്യമല്ല, ഒരാളുടെ പേര് ചേര്‍ക്കാനോ ഒഴിവാക്കാനോ സാധ്യമല്ല. അത് അദ്ദേഹത്തിന്‍റെ തെറ്റദ്ധാരണ മാത്രമാണ്.

2023ല്‍ അലന്ദ് മണ്ഡലത്തില്‍ അത്തരം ശ്രമം നടന്നിരുന്നു. അതുമായി ബന്ധപ്പെട്ട് 24 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയാണ്. 2018ല്‍ ഇവിടെ ബിജെപിയുടെ സുഭാധ് ഗട്ടീദാറാണ് തെരെഞ്ഞെടുക്കപ്പെട്ടതെങ്കില്‍ 2023ല്‍ കോണ്‍ഗ്രസിലെ ബി ആര്‍ പാട്ടീലാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉടനടിയുള്ള പ്രതികരണം ഭയത്താലാണോ എന്നും സംശയിക്കപ്പെടുന്നു. മേല്‍ പറയപ്പെട്ട ആരോണത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടി പൊതു ജനങ്ങള്‍ക്ക് പോലും തൃപ്തികരമല്ലാത്തതാണ് ഈ ആരോപണം ശരിവെക്കുന്നതാണെന്നും ഇതിലുള്ള ഭയത്താലാണ് പ്രതികരണം നടത്തിയതെന്നും സംശയിക്കപ്പെടുന്നത്.

വളരെ വൈകാതെ തന്നെ ഹൈട്രജന്‍ ബോംബ് പൊട്ടിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഹൈട്രജന്‍ ബോംബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസയിലെ കൃത്രിമ വോട്ടുകളെ കുറിച്ചും പരാമര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You Might Also Like

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 18, 2025 September 18, 2025
Share This Article
Facebook Twitter Copy Link Print
Previous News കളിയിലെ രാഷ്ട്രീയം, ഹസ്തദാന വിവാദത്തില്‍ പാക്കിസ്ഥാന്‍റെ ഹരജി ഐസിസി തള്ളി, പാക്കിസ്ഥാന്‍ നാളെ ഗ്രൗണ്ടിലിറങ്ങുമോ?
Next News അബ്ദുല്‍ റഹീം കേസില്‍ സുപ്രിം കോടതിയും കീഴ്‌കോടതിയുടെ ഉത്തരവ് ശരിവെച്ചു, മോചനം പെട്ടെന്നുണ്ടായേക്കും
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
India Internaltional Kerala February 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?