തിരുവനന്തപുരം: രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം ആലപിക്കുന്നതില്‍ ഔദ്യോഗിക നിലപാട് വ്യക്തമാക്കി കേരള സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനത്തില്‍ കേരള സ്‌കൂളുകളില്‍ വന്ദേ മാതരം ആലപിക്കല്‍ നിര്‍ബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് സര്‍ക്കൂലര്‍ പുറത്ത് വിട്ടു. ദേശീയ ഗാനം മാത്രം ആലപിച്ചാല്‍ മതിയെന്നും സര്‍ക്കുലര്‍ അനുശാസിക്കുന്നു.
ഓഗസ്റ്റ് 15ന് രാവിലെ 9മണിക്കോ അതിന് ശേഷമോ ദേശീയ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് ദേശീയ ഗാനം ആലപിക്കുകയും ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ദേശീയ ഗാനാലാപന സമയം എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാനും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്നും കൂടുതല്‍ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ആഘോഷത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണമെന്നും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു.
കേന്ദ്ര സർക്കാറിന്‍റെ സർക്കുലർ മറികടന്നാണ് കേരള സർക്കാറിന്‍റെ പുതിയ സർക്കുലർ പുറത്ത് വന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.